സ്വാശ്രയം: വിദ്യാര്‍ത്ഥി സംഘടനകള്‍ ഭിന്നതയില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളില്‍ ഫീസ് നിരക്ക് കുറയ്‌ക്കാന്‍ എല്‍ഡിഎഫ് തീരുമാനമെടുത്തിട്ടും പ്രശ്‌നം തീരുന്നില്ല.
നിലവിലുള്ള ഫീസില്‍ എത്രത്തോളം കുറവ് വരുത്തണമെന്ന കാര്യം വേണ്ടത്ര ചര്‍ച്ച നടത്തി തീരുമാനിക്കണമെന്ന് ശനിയാഴ്‌ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം മന്ത്രിസഭയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ തീരുമാനം സംബന്ധിച്ചും വിദ്യാര്‍ത്ഥിസംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പ് തുടരുകയാണ്.
എല്‍ഡിഎഫ് തീരുമാനത്തെ എസ്‌എഫ്‌ഐ സ്വാഗതം ചെയ്‌തപ്പോള്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് കെഎസ് യുവും എഐഎസ്‌എഫും ആവശ്യമുന്നയിക്കുന്നത്.
ഫീസ് കുറയ്‌ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. നിലവിലുള്ള സ്വാശ്രയ കരാര്‍ പൂര്‍ണമായും മാറ്റണമെന്നത് വരട്ടുവാദം മാത്രമാണ്. സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമാണെന്നതിന്റെ തെളിവാണ് പുതിയ തീരുമാനം- എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി ബിജു പറഞ്ഞു.
ഇതേസമയം തന്നെ സ്വാശ്രയ മാനേജുമന്റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുമായി യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ കരാര്‍ റദ്ദാക്കുന്നതിനേക്കാള്‍ ഈ നിലയില്‍ മുന്നോട്ടുപോകുന്നതാണ് നല്ലത്- ബിജു പറഞ്ഞു.
ഫീസ് കുറയ്‌ക്കാനുള്ള എല്‍ഡിഎഫ് തീരുമാനം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടുന്നതാണെന്ന് എന്‍എസ് യു ദേശീയ പ്രസിഡന്റ് ഹൈബി ഈഡന്‍ പറഞ്ഞു.
വര്‍ധിപ്പിച്ച ഫീസില്‍ ചെറിയൊരു ശതമാനം കുറച്ച് പൊതുസമൂഹത്തെ വഞ്ചിക്കുന്ന നടപടിയാണിത്. കൂടിയാലോചനകളില്ലാതെയാണ് സര്‍ക്കാര്‍ സ്വാശ്രയ കരാര്‍ കൊണ്ടുവന്നത്. സര്‍ക്കാര്‍ കോളെജുകളിലെ ഫീസില്‍ പോലും വന്‍ വര്‍ധനയാണ് വരുത്തിയത്.
മാനേജ്‌മെന്റ് കോളെജുകളില്‍ നാലും അഞ്ചും ഇരട്ടി ഫീസ് വര്‍ധന നടപ്പാക്കി. ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥിനകള്‍ പല ഫീസുകള്‍ നല്‍കി പഠിക്കേണ്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്-ഹൈബി കുറ്റപ്പെടുത്തി.


Click it and Unblock the Notifications