ലൈംഗിക പീഡനം: വൈദികന്‍ അറസ്റ്റില്‍
ലണ്ടന്‍: ലൈംഗിക പീഡനക്കേസില്‍ വൈദികന്‍ അറസ്റ്റിലായി. ബ്രിട്ടനില്‍ സഭാശുശ്രൂഷ നടത്തിയിരുന്ന കാലത്ത് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാലിഫോര്‍ണിയക്കാരനായ ഡെന്നിസ് ലിയോണ്‍സ് എന്ന വൈദികനാണ് അറസ്‌റ്റിലായത്.
സംഭവം നടന്ന നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറസ്‌റ്റ് നടക്കുന്നത്. സഭാശുശ്രൂഷ നടത്തിയിരുന്ന കാലത്ത് ഇയാള്‍ മൂന്ന് ആണ്‍കുട്ടികളെയാണ് ലൈംഗികമായി ചൂഷണം ചെയ്‌തത്.
1985ല്‍ കാലിഫോര്‍ണിയയിലേയ്‌ക്കു മടങ്ങിയ വൈദികനെ ബിബിസി ചാനലിന്റെ പരിപാടിയിലൂടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയില്‍ അറസ്റ്റിലായ എഴുപത്തിയൊന്നുവയസ്സുള്ള ഇയാളെ കഴിഞ്ഞ ദിവസം യുഎസ് പൊലീസ് ബ്രിട്ടന് കൈമാറുകയായിരുന്നു
വെസ്‌റ്റ് മിഡ്‌ലാന്റ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ബര്‍മിങ്‌ഹാം കോടതിയിലാണ് ലിയോണ്‍സിനെതിരായ കേസ് നടക്കുക.












Click it and Unblock the Notifications