ഇ അഹമ്മദിന്റെ ജനസമ്പര്‍ക്ക യാത്ര തുടങ്ങി
മംഗലാപുരം: സംസ്ഥാനത്തിന്റെ റെയില്‍വെ പ്രശ്‌നങ്ങള്‍ പഠിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ് നടത്തുന്ന ജനസമ്പര്‍ക്ക തീവണ്ടി യാത്ര മംഗലാപുരത്ത് നിന്ന് ആരംഭിച്ചു. പ്രത്യേക സലൂണില്‍ യാത്ര ചെയ്യുന്ന മന്ത്രിയെ ഉയര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ അനുഗമിയ്‌ക്കുന്നുണ്ട്.
നാലു ദിവസത്തെ യാത്ര 13ന് തിരുവനന്തപുരത്ത് അവസാനിക്കും. റെയില്‍വേ സ്‌റ്റേഷനുകളുടെയും പാതകളുടെയും വികസനത്തിനായുള്ള നിര്‍ദേശങ്ങളും നിലവിലുള്ള പ്രശ്‌നങ്ങളും യാത്രക്കാരില്‍ നിന്ന് ചോദിച്ചറിയുകയാണ് യാത്രയുടെ പ്രധാനലക്ഷ്യം.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രശ്‌നങ്ങള്‍ പഠിയ്‌ക്കാന്‍ ഒരു റെയില്‍വെ മന്ത്രി തീവണ്ടിയില്‍ യാത്ര ചെയ്യുന്നത്. നാട്ടുകാര്‍ക്കും സ്റ്റേഷനുകളിലെത്തി പരാതി സമര്‍പ്പിയ്‌ക്കാന്‍ അവസരം ലഭിയ്‌ക്കും.












Click it and Unblock the Notifications