ബിഎസ്എഫില്‍ എയ്ഡ്സ് പടരുന്നു
ഫിറോസ്പൂര്‍: അതിര്‍ത്തി സംരക്ഷണ സേനയുടെ (ബിഎസ്എഫ്)യുടെ ഫിറോസ്പൂര്‍ സെക്ടറില്‍ എയ്ഡ്സ് ബാധിക്കുന്ന ജവാന്മാരുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സേനയില്‍ എയ്ഡ്സ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന് ബിഎസ്എഫ് ഫിറോസ്പൂര്‍ മെഡിക്കല്‍ ഓഫീസറായ ശൈലേന്ദര്‍ കൗര്‍ പറഞ്ഞു. 14ഓളം സൈനികരാണ് എച്ച്ഐവി ബാധയെ തുടര്‍ന്ന് പഞ്ചാബിലെ ജലന്ധറില്‍ ചികിത്സയിലുള്ളത്. ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റിയിട്ടുണ്ട്.
തുടര്‍ച്ചയായി ഏറെക്കാലം ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്ന സൈനികര്‍ വേശ്യാലയങ്ങള്‍ സന്ദര്ശിയ്ക്കുന്നതാണ് രോഗം പരത്തുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സൈനികര്‍ക്കിടയില്‍ ബോധവത്ക്കരണത്തിന് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ക്ലാസുകളും കൗണ്‍സിലിങും നല്‍കുന്നുണ്ട്.
കൃത്യമായ ഇടവേളകളില്‍ അവധി അനുവദിയ്ക്കുകയും കുടുംബത്തെ ക്യാന്പില്‍ തന്നെ താമസിപ്പിയ്ക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്താല്‍ എയ്ഡ്സ് പരക്കുന്നത് തടയാമെന്ന് സൈനികര്‍ പറയുന്നു.
സേനാ വിഭാഗങ്ങള്‍ക്കിടയില്‍ എയ്ഡ്സ് പടരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സേനാവിഭാഗങ്ങളുടെ ദേശീയ സമ്മേളനം വിളിച്ചിട്ടുണ്ട്. സിആര്‍പിഎഫ്, എസ്എസ്ബി, എന്‍എസ്ജി, ആസാം റൈഫിള്‍സ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എന്നീ ഏഴ് കേന്ദ്ര സേനകളുടെയും സംസ്ഥാന പോലീസിന്റെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications