അഭയ: പുതിയ വെളിപ്പെടുത്തല്‍ വിവാദമാവുന്നു
കൊച്ചി: അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികള്‍ എന്തിനു കണ്ടുവെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വിശദീകരിക്കണമെന്ന് അഭയയുടെ പിതാവിന്റെ അഭിഭാഷകന് എ എക്സ് വര്‍ഗീസ്. സിറിയക് ജോസഫിന്റെ നടപടിയെക്കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാര്‍ക്കോ പരിശോധനാ ഫലം മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് കണ്ടിട്ടുളളതാണെന്ന് സിബിഐയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്ന് വര്‍ഗീസ്.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടല്ല ജസ്റ്റിസ് സിറിയക് ജോസഫ് നാര്‍ക്കോ ലാബിലെത്തിയത്. കര്‍ണാടക ഹൈക്കോടതിയില്‍ അക്കാലത്ത് അത്തരം കേസുകളൊന്നുമില്ല. ആയിരത്തോളം നാര്‍ക്കോ പരിശോധനകള്‍ ലാബില്‍ നടന്നിട്ടുണ്ട്. അതില്‍നിന്നാണ് അഭയ കേസുമായി ബന്ധപ്പെട്ട സിഡി മാത്രം അദ്ദേഹം തിരഞ്ഞെടുത്ത് കണ്ടിരിക്കുന്നതെന്ന് എഎക്സ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.
അതിനിടെ ജസ്റ്റിസ് സിറിയക് ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച് മാലിനി സിബിഐയ്ക്ക് നല്കിയ വിശദീകരണം പുറത്തു വന്നിട്ടുണ്ട്. 2008 മെയ് 23നാണ് ജസ്റ്റിസ് സിറിയക് ജോസഫ് ബാംഗ്ളൂര്‍ ഫോറന്‍സിക് ലാബില്‍ നേരിട്ടെത്തിയതെന്ന് മാലിനിയുടെ മൊഴി വ്യക്തമാക്കുന്നു. സന്ദര്‍ശനം വ്യക്തിപരമായിരുന്നു.
ലാബിലെത്തിയ ജസ്റ്റിസ് സിറിയക്ക് ജോസഫ് അഭയക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ നാര്‍ക്കോ പരിശോധനാ ടേപ്പുകള്‍ നേരില്‍ കണ്ടു. തുടര്‍ന്ന് നാര്‍ക്കോ പരിശോധനാ രീതിയെക്കുറിച്ചറിയാന്‍ അദ്ദേഹം ലേഡി കഴ്സന് ആശുപത്രിയിലെത്തി. തീവ്രവാദക്കേസിലെ ഒരു പ്രതിയുടെ നാര്‍ക്കോ പരിശോധന നേരില്‍ കാണുകയും ചെയ്തു. ഇതിനു ശേഷം ലാബിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചുവെന്നും മാലിനിയുടെ മൊഴിയിലുണ്ട്.
നാര്‍ക്കോ സിഡികളുടെ വിശ്വാസ്യത ഉറപ്പിയ്ക്കാനായി സിബിഐ നടത്തിയ വെളിപ്പെടുത്തില്‍ ഇതോടെ കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ നടപടിയെ അഭയയുടെ പിതാവിന്റെ അഭിഭാഷകനും ജോമോന് പുത്തന്പുരയ്ക്കലും ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെ പുതിയ വെളിപ്പെടുത്തല്‍ സിബിഐയ്ക്ക് തലവേദനയാകുമെന്ന് കരുതപ്പെടുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications