ബസ് പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. ബസ് ഉടമകളുടെ ആവശ്യം ഈ മാസം 14നു ചേരുന്ന ഇടതുമുന്നണി യോഗത്തിനു ശേഷം പരിഗണിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് നടപടി.
31 റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക പെര്‍മിറ്റ് അനുവദിക്കുക, ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ്ജ് കൂട്ടുക. തുടങ്ങിയവയാണ് ബസ് ഉടമകളുടെ ആവശ്യം.
പണിമുടക്കില്‍ നിന്ന് എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിലെ ബസുടമാ സംഘടനകള്‍ നേരത്തെ പിന്‍മാറിയിരുന്നു.












Click it and Unblock the Notifications