അഭയ: സിബിഐ സത്യവാങ്‌മൂലം സമര്‍പ്പിക്കണം
കൊച്ചി: അഭയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സത്യവാങ്‌മൂലം സമര്‍പ്പിയ്‌ക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‌കി. അഭയയുടെ പിതാവ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
കേസിലെ മൂന്ന് പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയത് ചിത്രീകരിച്ചതിന്റെ യഥാര്‍ത്ഥ ടേപ്പുകള്‍ കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശം പാലിയ്‌ക്കാന്‍ സിബിഐയ്‌ക്ക് കഴിഞ്ഞില്ലെന്ന് കാണിച്ചാണ് അഭയയുടെ പിതാവ് ഹര്‍ജി നല്‌കിയിരുന്നത്.
ഈ ഹര്‍ജിയില്‍ തുടര്‍നടപടിയെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസ് ഈ മാസം 18ന് പരിഗണിയ്‌ക്കും.












Click it and Unblock the Notifications