പൊലീസുകാരുടെ മരണം: പിന്നില്‍ സ്വവര്‍ഗ്ഗ പ്രണയം
പാലക്കാട്: ചിറ്റൂരില്‍ ട്രഷറി കെട്ടിടത്തിനുള്ളില്‍ രണ്ട് പൊലീസുകാരുടെ മരണത്തിനിടയാക്കിയത് ഇരുവരും തമ്മിലുള്ള സ്വവര്‍ഗ്ഗ പ്രണയമാണെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹം തങ്ങള്‍ക്കിടയിലുള്ള ബന്ധത്തിന് വിഘാതമാകുമോയെന്ന മനോവിഷമമാണ് ആത്മഹത്യയ്‌ക്കും കൊലപാതകത്തിനും ഇടയാക്കിയതെന്നാണ് ലഭിയ്‌ക്കുന്ന സൂചനകള്‍.
ഉറങ്ങിക്കിടന്നപ്പോള്‍ മനോജിന്റെ തലയിലേക്ക് റൈഫിളുപയോഗിച്ച് നിറയൊഴിച്ച കൃഷ്‌ണദാസ് പിന്നീട് സ്വന്തം തലയിലേക്ക് വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പരിശോധനകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച തൃശൂര്‍ റേഞ്ച് ഐജി മുഹമ്മദ് യാസിന്‍ പോസ്‌റ്റ്‌മോര്‍ട്ടം, ഫോറന്‍സിക്, ബാലിസ്റ്റിക്ക് പരിശോധനകളില്‍ തെളിഞ്ഞ കാര്യങ്ങള്‍ വിശദമാക്കി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‌കിയിട്ടുണ്ട്.












Click it and Unblock the Notifications