അഭയ: നാര്‍കോ സിഡി സിറിയക് ജോസഫ് കണ്ടിട്ടുണ്ട്
കൊച്ചി: അഭയ കേസിലെ വിവാദമായ നാര്‍ക്കോ സിഡികള്‍ മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് കണ്ട് വിലയിരുത്തിയിട്ടുള്ളതാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
ഒരു സിമി പ്രവര്‍ത്തകനെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയത് സംബന്ധിച്ച കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടി ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അഭയ കേസിലെ നാര്‍ക്കോ സിഡികള്‍ കണ്ടത്.
ഫോറന്‍സിക് ലാബിന്റെ പ്രവര്‍ത്തനത്തെയും അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ മാലിനിയുടെ പ്രവര്‍ത്തനങ്ങളെയും ചീഫ് ജസ്റ്റിസ് അഭിനന്ദിച്ചിട്ടുണ്ടെന്നും സിബിഐ വെളിപ്പെടുത്തി. ഡോക്ടര്‍ മാലിനി തന്നെയാണ് ഇക്കാര്യങ്ങള്‍ സിബിഐയെ അറിയിച്ചത്.
അഭയകേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയാണ് ജസ്റ്റിസ് കെ.ബാലകൃഷ്‌ണനും സിപി രവികുമാറും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്‌ച പരിഗണിച്ചത്. കേസില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു. തുടര്‍വാദം 18ന് നടക്കും.
സിബിഐയുടെ പുതിയ വെളിപ്പെടുത്തല്‍ നാര്‍ക്കോ സിഡികളില്‍ തിരിമറി നടന്നുവെന്ന ആരോപണങ്ങള്‍ക്കെതിരെ നിര്‍ണായകമാവുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications