തിങ്കളാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ ബസ് സമരം
കൊച്ചി: മുപ്പത്തിയൊന്നോളം റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബസുടമകള്‍ തിങ്കളാഴ്‌ച അര്‍ധ രാത്രി മുതല്‍ സമരം തുടങ്ങും.
സ്വകാര്യ ബസുടമകളുടെ സംസ്‌ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ് ഓണേഴ്‌സ് ഫെഡറേഷന്‍, ബസ് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, തൃശൂര്‍ ജില്ലയിലെ കേരളാ സ്റ്റേറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് അസോസിയേഷന്‍, ലിമിറ്റഡ് സ്റ്റോപ്പ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി, എന്നീ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ കോട്ടയം ജില്ലയില്‍ ഭൂരിപക്ഷമുള്ള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഏതാനും സംഘടനകള്‍ സമരത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കില്ലെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സെക്രട്ടറി ടികെ ജയരാജ് പറഞ്ഞു. എന്നാല്‍ ബസുടമകള്‍ 19 മുതല്‍ നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
ചില സംഘടനകള്‍ വിട്ടു നില്‌ക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ എണ്‍പത് ശതമാനം സ്വകാര്യ ബസുകളും നിരത്തിലിറങ്ങില്ലെന്നാണ് കരുതപ്പെടുന്നത്.
സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടും ഇതുവരെ ഒരു ബസിന് പോലും പെര്‍മിറ്റ് അനുവദിച്ചില്ലെന്നാണ് ബസുടമകളുടെ പരാതി. ഡീസല്‍ വില കൂട്ടിയതിനാല്‍ ബസ് ചാര്‍ജ്ജില്‍ വര്‍ദ്ധന വരുത്തണമെന്നതാണ് സമരക്കാരുടെ മറ്റൊരു ആവശ്യം.












Click it and Unblock the Notifications