Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറപ്പുകള്‍ വെറുതെയായി വീണ്ടും വംശീയാക്രമണം

സിഡ്‌നി: ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ അവിടത്തെ ഭരണകൂടം സ്വീകരിച്ച നടപടികളില്‍ ഇന്ത്യ തൃപ്‌തി രേഖപ്പെടുത്തിയെങ്കിലും, ആക്രമണങ്ങള്‍ക്ക്‌ യാതൊരു കുറവുമില്ല.

മദ്ധ്യപ്രദേശില്‍ നിന്നുള്ള മൊഹിത്‌ മംഗല്‍ ആണ്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടരുന്ന ആക്രമണത്തിന്റെ അവസാന ഇര. ഓള്‍ഡ്‌ പലസിയയില്‍ താമസിയ്‌ക്കുന്ന മൊഹിത്തിനെ ഒരു സംഘം ആസ്‌ത്രേലിയന്‍ യുവാക്കള്‍ ആക്രമിയ്‌ക്കുകയായിരുന്നു.

സിഡ്‌നിയിലെ ഷോപ്പിംഗ്‌ മാളില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മൊഹിത്തിനെ അക്രമികള്‍ ബിയര്‍ കുപ്പി കൊണ്ട്‌ തലയ്‌ക്കടിയ്‌ക്കുകയും ബേസ്‌ ബോള്‍ ബാറ്റു കൊണ്ട്‌ മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച മംഗല്‍ അപകടനില തരണം ചെയ്‌തതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു.

ബിഇ പഠനത്തിനായി രണ്ടു വര്‍ഷം മുമ്പാണ്‌ മംഗല്‍ ആസ്‌ട്രേലിയയില്‍ എത്തിയത്‌. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌എം കൃഷ്‌ണയുടെ സന്ദര്‍ശനത്തിന്‌ ശേഷം ഉണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+