Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിജിയെ ബഹുമാനിക്കാന്‍ നിയമം സാധ്യമല്ല കോടതി

ദില്ലി: മഹാത്മാഗാന്ധിയെ ജനങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാന്‍ മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കുക കോടതിയുടെ പരിധിയില്‍ വരുന്നകാര്യമല്ലെന്ന്‌ സുപ്രീം കോടതി.

രാഷ്ട്രപിതാവിനെക്കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തിന്മേല്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ കോടതി ഇപ്രകാരം പറഞ്ഞത്‌.

ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്‌ണന്‍ , ജസ്റ്റിസ്‌ ബി.എസ്‌ ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ്‌ ഈ ഉത്തരവിട്ടത്‌. രവികാന്ത്‌, സുകുമാര്‍ എന്നീ അഭിഭാഷകരാണ്‌ മായാവതിയ്‌ക്കെതിരെ പൊതുതാല്‍പര്യഹര്‍ജി നല്‍കിയത്‌.

രാഷ്ട്രപിതാവിനെ ആദരിക്കുന്നതു സംബന്ധിച്ച്‌ ഹര്‍ജിക്കാരുടെ അഭിപ്രായത്തോട്‌ കോടതി യോജിച്ചെങ്കിലും മായാവതിക്കെതിരെ നടപടിസ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. ഇക്കാര്യത്തില്‍ അനുയോജ്യമായ മറ്റു വേദികളെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

മായാവതിയുടെ നടപടി മൗലികമായ കര്‍ത്തവ്യലംഘനമാണെന്ന്‌ ഹര്‍ജിക്കാരന്‍ വാദിച്ചു. ലഖ്‌നൊവിലും നോയ്‌ഡയിലും തന്റെയും ബിഎസ്‌പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെയും പ്രതിമകള്‍ സ്ഥാപിക്കുന്നതിനുള്ള മായാവതിയുടെ നടപടിയ്‌ക്കെതിരെയും ഇവര്‍ പൊതുതാല്‍പര്യഹര്‍ജികള്‍ നല്‍കിയിരുന്നു.

ജൂലൈയില്‍ നടന്ന ബിഎസ്‌പി നേതാക്കളുടെയും അണികളുടെയും സംഗമത്തില്‍ മഹാത്മാഗാന്ധി വെറുമൊരു നാട്ട്യക്കാരനായിരുന്നുവെന്ന്‌ മായാവതി അഭിപ്രായപ്പെട്ടിരുന്നു. ഇത്‌ രാഷ്ട്രപിതാവിനെ നിന്ദിക്കുന്നതിന്‌ തുല്യമാണെന്ന്‌ കാണിച്ചാണ്‌ പൊതുതാല്‍പര്യഹര്‍ജി നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+