മക്കളുടെ ദയാവധത്തിന് മാതാപിതാക്കള്‍
ലഖ്നൊ: ശാരീരിക വൈകല്യമുള്ള നാല് മക്കളെ ദയാവധം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് മാതാപിതാക്കള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് ആപേക്ഷ നല്കി.
ഉത്തര്‍ പ്രദേശ് സ്വദേശികളായ കര്‍ഷക ദമ്പതികളാണ് പത്തുമുതല്‍ 16 വയസ്സുവരെ പ്രായമുള്ള വികലാംഗരായ മക്കളെ വധിക്കാന്‍ അനുമതി തേടിയിരിക്കുന്നത്.
മിര്‍സാപൂര്‍ ജില്ലയിലെ ബാഷി ഗ്രാമവാസികളായ ജീത് നാരായണ്‍, പ്രഭാവതി എന്നിവരാണ് ഈ ഹതഭാഗ്യരായ മാതാപിതാക്കള്‍. അംഗവൈകല്യമുള്ള നാലു പേരും ആണ്‍കുട്ടികളാണ്. ഇവര്‍ക്കാര്‍ക്കും കഴുത്തിന് താഴോട്ട് ചലനശേഷിയില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
അവര്‍ അനുഭവിക്കുന്ന ദൈന്യത കണ്ട് തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്നും മക്കളെയെല്ലാവരെയും ദയാവധം നടത്താന്‍ അനുമതി നല്‍കണമെന്നുമാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുവരെ ഇവര്‍ കുട്ടികളെ ചികിത്സിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും ഇവരുടെ സ്ഥിതി മെച്ചപ്പെടുമോയെന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്ന് പറഞ്ഞതോടെയാണ് ഇവര്‍ ദയാവധം എന്ന മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിച്ചത്.
കുട്ടികളുടെ ചികിത്സയ്ക്കായി തങ്ങളുടെ ഇതുവരെയുള്ള സമ്പാദ്യങ്ങളെല്ലാം ചെലവാക്കുകയും രണ്ടുലക്ഷത്തോളം രൂപ കടംവാങ്ങുകയും ചെയ്തുവെന്ന് ഇവര്‍ പറയുന്നു. അഞ്ചുവയസ്സായപ്പോഴാണത്രേ കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും അംഗവൈകല്യമുണ്ടായത്. അതുവരെ അവര്‍ക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും പ്രഭാവതി പറയുന്നു.
ഇപ്പോള്‍ നാലുവയസ്സുള്ള മകള്‍ക്കും ഇതേരോഗം പിടിപെടുമോയെന്ന ഭീതിയിലാണ് ഈ അച്ഛനമ്മമാര്‍. ഇപ്പോള്‍ പെണ്‍കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. എന്തായാലും രാഷ്ട്രപതി ഇക്കാര്യത്തില്‍ തങ്ങള്‍ക്കനുകൂലമായ ഒരു നിലപാട് സ്വീകരിക്കണേയെന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications