പന്നിപ്പനി: പ്രമേഹരോഗികള്‍ സൂക്ഷിക്കുക
ബാംഗ്ലൂര്‍: പന്നിപ്പനിബാധ ഗുരുതരമാകാനുള്ള സാധ്യത പ്രമേഹരോഗികളിലും കുട്ടികളിലുമാണെന്ന് റിപ്പോര്‍ട്ട്.
പന്നിപ്പനി ചികിത്സയില്‍ വൈദഗ്‌ധ്യമുള്ള ബാംഗ്ലൂരിലെ രാജീവ്‌ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡീസീസസ് പുറപ്പെടുവിച്ച ജാഗ്രതാനിര്‍ദ്ദേശത്തിലാണ് പന്നിപ്പനിക്കെതിരെ കുട്ടികളോടും പ്രമേഹരോഗികളോടും മുന്‍കരുതലെടുക്കാന്‍ ആവശ്യപ്പെടുന്നത്.
പ്രമേഹം ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്‌ക്കുന്നതിനാല്‍ പന്നിപ്പനിരോഗാണുബാധയുണ്ടായാല്‍ സ്ഥിതി ഗുരുതരമാകാനിടയുണ്ട്. വൃക്കരോഗികളും ഇക്കാര്യത്തില്‍ കരുതലുള്ളവരായിരിക്കണമെന്ന് ജാഗ്രതാനിര്‍ദ്ദേശത്തിലുണ്ട്.
കടുത്ത പ്രമേഹമുള്ളവരില്‍ വൃക്കയ്‌ക്ക് തകരാറുണ്ടാകാനിടയുണ്ട്. ഇത്തരക്കാരില്‍ ചികിത്സ ഫലിക്കാതെ വരുകയും മരണം സംഭവിക്കുകയും ചെയ്യും.
ഹൃദ്രോഹികള്‍, പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, അമിതവണ്ണമുള്ളവര്‍, വൃദ്ധര്‍ എന്നിവര്‍ക്കും പനിബാധിച്ചാല്‍ സ്ഥിതി ഗുരുതരമായിരിക്കും.
കുട്ടികളില്‍ രോഗബാധയുണ്ടായാല്‍ ശ്വാസതടസ്സവും കഫക്കെട്ടുമാണ് പ്രശ്‌നം സൃഷ്ടിക്കുക. കിതപ്പ്, കടുത്ത ശ്വാസതടസ്സം, ദേഹത്തിന് നീലനിറം, വെള്ളം, ദ്രാവകരൂപത്തിലുള്ള ഭക്ഷണം കഴിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുക, ഇടക്കിടെ ചര്‍ദ്ദിക്കുക, തളര്‍ച്ച, ദീര്‍ഘനേരം ഉറങ്ങുക തുടങ്ങിയ അസ്വസ്ഥതകള്‍ കുട്ടികള്‍ കാണിച്ചാല്‍ ഉടന്‍ ചികിത്സ തേടുക.












Click it and Unblock the Notifications