പന്നിപ്പനി: മുംബൈയില്‍ 63കാരി മരിച്ചു
ദില്ലി: രാജ്യത്ത് വീണ്ടും പന്നിപ്പനി മരണം. ചൊവ്വാഴ്‌ച രാവിലെ പുനെയില്‍ പതിമൂന്നുകാരി പനിബാധിച്ച് മരിച്ചതിന് പിന്നാലെ ഗുജറാത്തിലെ വഡോദരയില്‍ നിന്നും മുംബൈയിലെ താനെയില്‍ നിന്നും രണ്ട് പന്നിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
വഡോദരയില്‍ ഏഴുവയസ്സുള്ള കുട്ടിയാണ് മരിച്ചത്. താനെയില്‍ 63വയസ്സുള്ള സ്‌ത്രീയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ഇതില്‍ ഒന്‍പത്‌പേരും മഹാരാഷ്ട്രക്കാരാണ്.
ഇതിനിടെ ചെന്നൈയില്‍ ഒരു ഇരുപത്തിയേഴുകാരിയും പനിബാധിച്ചു മരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തിന് ഇതേവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
താനെയില്‍ മരിച്ച വാര്‍സിയ സയീദ എന്ന സ്‌ത്രീയെ പനിബാധയെത്തുടര്‍ന്ന് ബൈക്കുള്ളയിലുള്ള നൂര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.












Click it and Unblock the Notifications