സര്‍ക്കാര്‍ നിലപാട് ശരിവെക്കുന്ന വിധി: എളമരം
തിരുവനന്തപുരം: എച്ച്‌എംടി ഭൂമി ഇടപാട് കേസിലെ ഹൈക്കോടതി വിധി സര്‍ക്കാര്‍ നിലപാട് ശരിവെയ്‌ക്കുന്നതാണെന്ന് വ്യവസായ മന്ത്രി എളമരം കരീം. കോടതി വിധി തികച്ചും സ്വഗതാര്‍ഹമാണ്. ഈ വിവാദത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത് താനാണെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
എച്ച്‌എംടിക്ക് ഭൂമിയില്‍ പൂര്‍ണ്ണ അവകാശമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ അഭിപ്രായം. അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശവും സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടും ഇതു തന്നെയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്‌എംടി അവരുടെ ഭൂമിയില്‍ നടത്തിയ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നു.
ശരിയായ നിലയില്‍ സത്യം കോടതി വിധിയിലൂടെ വെളിപ്പെട്ടു. പൊതുതാല്‍പര്യ ഹര്‍ജി കാരണം 60,000 പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ പദ്ധതി ഒന്നര വര്‍ഷം വൈകിയെന്നതാണ് സംസ്‌ഥാനത്തിനുണ്ടായ നഷ്‌ടമെന്നും മന്ത്രി പറഞ്ഞു. ഇനിയും ഈ വ്യവസായ സംരംഭം അവിടെ വരുമോ എന്ന് ഉറപ്പില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications