എച്ച്‌എംടി ഭൂമിഇടപാട് കോടതി ശരിവച്ചു
കൊച്ചി: എച്ച്‌എംടിയുടെ കൈവശമുള്ള 70 ഏക്കര്‍ ഭൂമി മുംബൈ ബ്ലൂസ്‌റ്റാര്‍ റിയല്‍സ്‌റ്റേഴ്‌സിന് വില്‍പന നടത്തിയത് ഹൈക്കോടതി ശരിവച്ചു.
ഇടപാടില്‍ അപാകതയില്ലെന്ന് പറഞ്ഞ കോടതി ബ്ലൂസ്‌റ്റാര്‍ റിയല്‍സ്‌റ്റേഴ്‌സ് ഭൂമി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തു. ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
എച്ച്‌എംടിയെ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത് ചെയ്‌തത്. ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവുകള്‍ക്ക് ഭൂമി വാങ്ങിയവരും അര്‍ഹരാണെന്നും കോടതി വ്യക്തമാക്കി.
എച്ച്‌എംടി ഭൂമിവില്‍പന ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. 2006 ഒക്ടോബര്‍ 17ന് എച്ച്‌എംടിയ്‌ക്ക് സര്‍ക്കാര്‍ നല്‍കിയ 70 ഏക്കര്‍ ഭൂമി വിറ്റതാണ് വിവാദത്തിനിടയാക്കിയത്.
2007 ജൂണ്‍ ആറിന് വ്യവസായമന്ത്രി, റവന്യൂസെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഭൂമിയുടെ പോക്കുവരവ് നടത്ത് ബ്ലൂസ്‌റ്റാറിന് നല്‍കാന്‍ തീരുമാനിച്ചത്.
ഇങ്ങനെ ഒരു യോഗം നടന്നുവെന്നല്ലാതെ മറ്റൊരു തെളിവും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയില്ലെന്ന് ലോകായുക്ത അന്വേഷണ സംഘം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
1963ലാണ് സര്‍ക്കാര്‍ എച്ചഎംടിയ്‌ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കിയത്. 2006 ഒക്ടോബര്‍ 16നാണ് ഭൂമിയുടെ രജിസ്‌ട്രേഷന്‍ അവസാനമായി നടന്നത്.












Click it and Unblock the Notifications