മാറാട് തീവെപ്പ്: 12 പ്രതികള്‍ക്ക് തടവ്
കോഴിക്കോട്: ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട് നാലാം തീവെപ്പ് കേസില്‍ 10 പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും രണ്ട് പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും ശിക്ഷ വിധിച്ചു. 5000 രൂപ പിഴയടക്കാനും മാറാട് പ്രത്യേക കോടതി ജഡ്‌ജി കെ.പി. പ്രസന്നകുമാരി പുറപ്പെടുവിച്ച വിധിയില്‍ നിര്‍ദ്ദേശമുണ്ട്.
കേസിലെ ഏഴാം പ്രതി കണ്ണന്റെ പുരയില്‍ സുധീര്‍, എട്ടാംപ്രതി കണ്ണന്റെ പുരയില്‍ ടിഞ്ചു എന്നിവരെ കോടതി തിങ്കളാഴ്‌ച കുറ്റവിമുക്തരാക്കിയിരുന്നു.
അരയന്റകത്ത് രാജന്‍ (40), ശിവപ്രസാദ് (36), ശിവജി (46), മരുകേശന്‍ (26), തെക്കെതൊടി ശരവണന്‍ (32), കണ്ണന്‍പുരയില്‍ മധു (42), കേലപ്പന്റകത്ത് ദാസന്‍ (60) കേലപ്പന്റകത്ത് കിഷോര്‍കുമാര്‍ (37), കേലപ്പന്റകത്ത് രാജേഷ് (30), കേലപ്പന്റകത്ത് ഉണ്ണി (43), കേലപ്പന്റകത്ത് കൃഷ്‌ണന്‍ (41), കേലപ്പന്റകത്ത് സുന്ദരന്‍ (37)എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്‌ച കോടതി പ്രസ്‌താവിച്ചിരുന്നു.
കലാപത്തിനിടെ 2003 ജനുവരി മൂന്നിന് മാറാട് തെക്കേപ്പുറത്ത് ആമിനക്കുട്ടിയുടെ വീട് തീവെച്ച് നശിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും അഞ്ചു തൊണ്ടികളും ഹാജരാക്കി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ.വി. ജോസഫും പ്രതികള്‍ക്കു വേണ്ടി അഡ്വക്കേറ്റ് പി.എസ്. ശ്രീധരന്‍പിള്ളയും ഹാജരായി.












Click it and Unblock the Notifications