പി ജയരാജന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍
തലശേരി: സിപിഎം നേതാവ് പി ജയരാജന്‍ എംഎല്‍എയുടെ മകന്‍ ആശിഷ് പി രാജിനെ(22) തിങ്കളാഴ്‌ച കതിരൂര്‍ പൊലീസ് അറസ്റ്റുചെയ്‌തു.
തിരഞ്ഞെടുപ്പ് ദിനത്തില്‍ നന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിങ്കളാഴ്‌ച വൈകീട്ട് ആറുമണിയോടെയാണ് ഓട്ടച്ചിമാക്കൂലില്‍ നിന്നും കതിരൂര്‍ അഡീഷണല്‍ എസ്‌ഐ ഇ.വി ഫായിസും സംഘവും ആശിഷിനെ പിടികൂടിയത്.
കോഴിക്കോട്ട് ചികിത്സയിലായിരുന്ന ആശിഷ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 16ന് വൈകീട്ടാണ് ആശിഷിനും പൂക്കോട് അനുഗ്രഹയില്‍ ദയാനന്ദന്റെ മകന്‍ പി.ടി ആഘോഷിനും സ്‌ഫോടനത്തില്‍ പരുക്കേറ്റത്.
ഇവരെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരുടെയും മൊഴിയെടുക്കാന്‍ ദിവസങ്ങളോളം പൊലീസ് ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. അതീവഗുരുതരാവസ്ഥയിലായതിനാല്‍ മൊഴിയെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസിനെ തിരിച്ചയക്കുകയാണുണ്ടായത്.
തുടര്‍ന്ന് കൂത്തുപറമ്പ് സിഐയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ വി.കെ വി
ശ്വംഭരന്‍ ഏപ്രില്‍ 21ന് ഇരുവരുടെയും പേരില്‍ സ്‌ഫോടകവസ്ഥുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്‌തുവെന്ന പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആശിഷിനെ തലശേരി എസിജെഎം കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റ് ചെയ്‌തു.












Click it and Unblock the Notifications