Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗന്ദര്യ മത്സരത്തില്‍ അശ്ലീലമില്ല- റിപ്പോര്‍ട്ട്‌

കൊച്ചി: ഓഗസ്‌റ്റ്‌ അഞ്ചിന്‌ കൊച്ചിയില്‍ നടന്ന മിസ്‌ കേരള സൗന്ദര്യമത്സരത്തില്‍ അശ്ലീലമെന്ന്‌ പറയാവുന്ന കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ അഭിഭാഷക കമ്മീഷന്‍.

ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട്‌ കമ്മീഷന്‍ അംഗം അഡ്വക്കറ്റ്‌ ടി ബി ഹൂദ്‌ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. മത്സരത്തില്‍ പങ്കെടുത്ത 21 പേരില്‍ രണ്ടുപേര്‍ 17 വയസ്സുകാരാണെന്ന്‌ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

സൗന്ദര്യമത്സരം സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങള്‍ക്ക്‌ നിരക്കുന്നതല്ലെന്നും കൗമാരക്കാരുടെ മനസ്സിലെ വികലമാക്കുന്നതാണെന്നും ചിലര്‍ക്ക്‌ തോന്നാം. എന്നാല്‍ ഇത്‌ ചിലര്‍ക്ക്‌ വാണിജ്യതാല്‍പര്യം പ്രോത്സാഹിപ്പിക്കാനുള്ള ഉപാധികളാണ്‌.

പ്രകടമായി കുറ്റകരമായതോ സഭ്യമല്ലാത്തതോ ആയ കാര്യങ്ങള്‍ ഒന്നും മത്സരത്തില്‍ ഉണ്ടായിരുന്നില്ല അനുവദനീയമായ പരിധികള്‍ക്കുള്ളിലാണ്‌ പ്രദര്‍ശനം നടന്നത്‌- റിപ്പോര്‍ട്ടില്‍ പറയുന്നു.

ചട്ടങ്ങള്‍ ലംഘിച്ചുനടത്തുന്ന സൗന്ദര്യമത്സരം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊച്ചിയിലെ അഭിഭാഷകനായ പികെ ഇബ്രാഹീം സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി അഞ്ച്‌ അഭിഭാഷകരുടെ റിപ്പോര്‍ട്ട്‌ തേടിയിരുന്നു.

അഡ്വക്കേറ്റ്‌ മീരയും മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. മറ്റുള്ളവരുടെ റിപ്പോര്‍ട്ട്‌ കോടതിയില്‍ എത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+