പാഴൂര്‍ ക്ഷേത്രത്തില്‍ കോടികളുടെ കവര്‍ച്ച
കൊച്ചി: പിറവം പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കോടികള്‍ വിലമതിക്കുന്ന വസ്‌തുക്കള്‍ നഷ്‌ടപ്പെട്ടു.
സ്വര്‍ണ ഗോളകയും പഞ്ചലോഹ ആഭരണങ്ങളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇവയ്‌ക്ക് കോടികള്‍ വിലമതിയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീകോവിലിന്റെ സമീപത്തെ ഭണ്ഡാരം കുത്തിപ്പൊളിച്ചിട്ടുണ്ട്. സമീപത്തുണ്‌ടായിരുന്ന ഉരുളിക്കുള്ളിലെ വഴിപാട് പണവും, ക്ഷേത്ര മുറ്റത്തെ ഓഫീസ് മുറിയുടെ വാതില്‍ പൊളിച്ച് എണ്ണി വെച്ചിരുന്ന ആറായിരം രൂപയും കണക്കു കൂട്ടാതെ വെച്ചിരുന്ന പണവും കൊണ്ടു പോയെന്ന് ജീവനക്കാര്‍ പറഞ്ഞു.
രാവിലെ ക്ഷേത്രം തുറക്കാനെത്തിയ മേല്‍ ശാന്തി പരമേശ്വരന്‍ നമ്പൂതിരിയാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. പിറവം പൊലീസ് സംഭവസ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications