അശ്ലീലചിത്രം കണ്ട് പൂജ ചെയ്ത പൂജാരി പിടിയില്‍
ലുധിയാന: ഗുരുദ്വാരയിലെ പൂജയ്‌ക്കിടെ അശ്ലീലചിത്രങ്ങള്‍ ആസ്വദിച്ച പൂജാരിയ്‌ക്കെതിരെ കേസ്. ലുധിയാനയിലെ ജര്‍ സാഹബ് ഗുരുദ്വാരയിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്‌ച രാവിലെ പൂജ ചെയ്യുകയായിരുന്ന പൂജാരി മറ്റെന്തിലോ ശ്രദ്ധിക്കുന്നത് ഭക്തരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പൂജാരിയായ ഗുര്‍പ്രീത് സിങ് പൂജയില്‍ അശേഷം ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഭക്തര്‍ ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങി.
തുടര്‍ന്ന് തന്റെ മേശയ്‌ക്കടിയില്‍ വച്ചിരിക്കുന്ന മൊബൈല്‍ ഫോണില്‍ ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. പിടിക്കപ്പെട്ടുവെന്നായപ്പോള്‍ ഇയള്‍ ഗുരുദ്വാരവിട്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ ഭക്തരെല്ലാവരുംകൂടെ ഇയാളെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് പ്രധാന പൂജാരിയെ വിവരമറിയിച്ചു. പൂജയ്‌ക്കിടയില്‍ നഗ്നചിത്രങ്ങള്‍ കാണുന്ന പൂജാരിയുടെ പ്രവൃത്തി തന്നെ തീര്‍ത്തുംസ്‌തംഭിപ്പിച്ച് കളഞ്ഞെന്ന് ഭക്തനായ ജസ്‌ബീര്‍ സിങ് ഗില്‍ പറഞ്ഞു.
എന്തായാലും ഭക്തരും പ്രധാന പൂജാരിയും ഇയാളെ വെറുതെ വിടാന്‍ തയ്യാറായില്ല. തങ്ങളുടെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഭക്തരെല്ലാവരും ചേര്‍ന്ന് പൂജാരിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295ാം വകുപ്പ് പ്രാകാരം പൊലീസ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. പൂജാരിയുടെ മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്ന അശ്ലീല ചിത്രങ്ങള്‍ പൊലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്. അടുത്തകാലത്തായി അരോപണവിധേയനാകുന്ന രണ്ടാമത്തെ ഗ്രാന്തി(സിഖ് പൂജാരി)യാണ് ഇയാള്‍.












Click it and Unblock the Notifications