Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: പിണറായിയുടെ ഹര്‍ജി മടക്കി

ദില്ലി: ലാവലിന്‍ കേസില്‍ സര്‍ക്കാര്‍ തീരുമാനത്തെ മറികടന്ന്‌ പ്രോസിക്യൂഷന്‌ അനുമതി നല്‌കിയ ഗവര്‍ണര്‍ ആര്‍എസ്‌ ഗവായിയുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‌കിയ റിട്ട്‌ ഹര്‍ജി സുപ്രീ കോടതി മടക്കി നല്‍കി.

നടപടി ക്രമങ്ങള്‍ പാലിയ്‌ക്കാത്തതിനാലാണ് ഹര്‍ജി മടക്കി നല്‌കിയത്‌. ഹര്‍ജിയില്‍ ഡയറി നമ്പര്‍ മാത്രമേ ഇട്ടിരുന്നുള്ളു. കേസ്‌ നമ്പര്‍ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ ഹര്‍ജി മടക്കി അയച്ചത്‌. നടപടിക്രമങ്ങള്‍ പാലിച്ച്‌ വീണ്ടും ഹര്‍ജിനല്‌കാന്‍ സുപ്രീം കോടതി രജിസ്‌ട്രാര്‍ നിര്‍ദ്ദേശിച്ചു. സാങ്കേതികമായ നടപടിക്രമം മാത്രമാണ്‌ ഹര്‍ജി മടക്കി നല്‌കിയ നടപടിയ്ക്ക് പിന്നിലെന്നാണ് സൂചന. ഹര്‍ജി മടക്കുന്നത്‌ സാധാരണസംഭവം മാത്രമാണ്‌. സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്‌ക്കുമ്പോള്‍ 24 ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്‌.

ഭരണഘടനാ വിദഗ്‌ധനായ ഫാലി എസ്‌ നരിമാന്റെ ഉപദേശപ്രകാരം സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പിഎച്ച് പരേഖിന്റെ ഓഫീസാണ്‌ പിണറായിക്ക്‌ വേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിയ്‌ക്കുന്നത്‌. സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജി വന്‍ നിയമയുദ്ധത്തിന്‌ വഴിതെളിയ്‌ക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌.

ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നും അതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണമെന്നുമാണ്‌ പിണറായി ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌. കേസ്‌ കോടതിയില്‍ എത്തുമ്പോള്‍ സര്‍ക്കാരിന്‌ ഗവര്‍ണറെ തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യവും ഉണ്ടായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+