പന്നിപ്പനി: മുംബൈയില്‍ സ്കൂളുകള്‍ അടച്ചു
മുംബൈ: പന്നിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുംബൈയിലെ എല്ലാ സ്കൂളുകളും ഒരാഴ്ച്ചത്തേക്ക് അടച്ചു. നഗരത്തിലെ സിനിമാ തീയറ്ററുകള്‍ മൂന്ന് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല. ഇന്ത്യയില്‍ പന്നിപ്പനി മൂലം കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
പുനെയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും തിയറ്ററുകളും അടഞ്ഞുകിടക്കുകയാണ്. ഒട്ടേറെ ഐടി കമ്പനികള്‍ ജീവനക്കാര്‍ക്കു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നഗരമാണു പുനെ. ഐടി കമ്പനികളിലും മറ്റുമായി ഒട്ടേറെ വിദേശികള്‍ ഇവിടെ വരികയും പോകുകയും ചെയ്യുന്നതു രോഗവ്യാപനത്തിന് വേഗം കൂട്ടുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. തിരക്കേറിയ മുംബൈ-പുനെ എക്സ്പ്രസ് വേയില്‍ വാഹനങ്ങളുടെ എണ്ണം പ്രതിദിനം 21,000 ആയിരുന്നതു പതിനാലായിരമായി കുറഞ്ഞു.
പന്നിപ്പനിക്കു നല്‍കുന്ന ടാമിഫ്ളൂ ഗുളികയ്ക്കു ക്ഷാമമില്ലെന്നും മുംബൈയിലും പുനെയിലുമായി ഒരു ലക്ഷം വീതം ഗുളികകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി ഷര്‍വരി ഗോഖലെ അറിയിച്ചു. ഒരു ലക്ഷം ഗുളികള്‍ വീതം രണ്ടിടത്തുമായി ഇനിയും വിതരണം ചെയ്യും.












Click it and Unblock the Notifications