കുട്ടികളെ വിഡ്‌ഢികളെന്ന് വിളിക്കരുത്
ബാംഗ്ലൂര്‍: വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ അടിക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇനിയിതാ കുട്ടികളെ വഴക്കുപറയാന്‍ പാടില്ലെന്നും നിയമം വരുന്നു.
അടിച്ച് ദേഷ്യം തീര്‍ക്കാന്‍ വയ്യാതെ വരുമ്പോള്‍ കുട്ടിയെ വിഡ്‌ഢിയെന്നും ഒന്നിനും കൊള്ളാത്തവന്‍ അല്ലെങ്കില്‍ കൊള്ളാത്തവള്‍ എന്നും മറ്റും വിളിച്ച് ആക്ഷേപിക്കുകയാണ് പരിപാടിയെങ്കില്‍ ഇത്തരം അധ്യാപകരും കുരുക്കിലാകുമെന്ന് ഉറപ്പ്.
പുതിയ വിദ്യാഭ്യാസ ബില്ല് പ്രകാരം കുട്ടിയെ വിഡ്‌ഢിയെന്ന് വിളിച്ചാല്‍പ്പോലും അധ്യാപകനെതിരെ നടപടിയെടുക്കാന്‍ സാധിയ്‌ക്കും. അതായത് ക്ലാസ് മുറിയില്‍ കുട്ടികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത് കുറ്റകരമാണെന്ന് ചുരുക്കം.
കുട്ടികളെ സാമൂഹ്യ സേവനത്തിന്റെയും അച്ചടക്കത്തിന്റെയും സ്‌നേഹത്തിന്റെയും ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള ചില നിര്‍ദ്ദേശങ്ങളും പുതിയ ബില്ലിലുണ്ട്.
കൗണ്‍സിലിങ്, സാമൂഹിക പ്രവര്‍ത്തനത്തിന് അവസരം നല്‍കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കുട്ടികളെ നല്ലനടപ്പുകാരാക്കാന്‍ ബില്ലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications