ഇപി ജയരാജനെതിരെ അറസ്റ്റ് വാറണ്ട്
വര്‍ക്കല: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജനെതിരെ ജാമ്യമില്ലാ വാറണ്ട്. വര്‍ക്കല ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ജയരാജനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ചെമ്മരുതി പ്രാലേയഗിരി ജി എസ് ലാന്‍ഡില്‍ സുരേന്ദ്രന്‍ തനിക്കെതിരെ ദേശാഭിമാനി പത്രത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് പരാതി നല്‍കിയിരുന്നു.
ഈ കേസില്‍ വിചാരണയ്‌ക്ക് ഹാജരാകാത്തതിനെത്തുടര്‍ന്ന് കേസില്‍ രണ്ടാംപ്രതിയായ ജയരാജനെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ദേശാഭിമാനി പത്രത്തിന്റെ പ്രിന്ററും പ്രസാധകനുമാണ് ജയരാജന്‍.
ഓഗസ്‌റ്റ് ഒന്നിന് കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതിയായ വര്‍ക്കല മുന്‍ ഏരിയാ സെക്രട്ടറി എസ് സുന്ദരേശന്‍ കോടതിയിലെത്തി ജാമ്യം നേടിയിരുന്നു. എന്നാല്‍ രണ്ടാംപ്രതിയായ ജയരാജന്‍ കോടതിയില്‍ എത്തിയില്ല. കേസ് വിചാരണയ്‌ക്കായി സെപ്‌റ്റംബര്‍ 24ലേയ്‌ക്ക് മാറ്റിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications