Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യം: നടിയും കൂട്ടരും അറസ്റ്റില്‍

കൊച്ചി: അനാശാസ്യം നടത്തിയിരുന്ന സീരിയല്‍ നടി ഉള്‍പ്പെടെ അഞ്ചുപേര്‍ പോലീസ്‌ പിടിയിലായി. കൊച്ചി സിറ്റി ഷാഡോ പോലീസും, തൃക്കാക്കര പോലീസും സംയുക്‌തമായി നടത്തിയ നീക്കത്തിലാണ്‌ ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. എറണാകുളം തൃക്കാക്കര അമ്പലത്തിനുസമീപം രോഹിണി എന്ന വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘം അനാശാസ്യപ്രവര്‍ത്തനം നടത്തിവന്നത്.

കൃഷ്‌ണപക്ഷം ഉള്‍പ്പെടെ നിരവധി സീരിയലുകളില്‍ അഭിനയിച്ച കുന്നംകുളം സ്വദേശിനി ഗിരിജ(28), കോഴിക്കോട്‌ സ്വദേശി നിഷാന്ത്‌ രാജു എന്നിവരെയാണ്‌ അനാശാസ്യ കേന്ദ്രം നടത്തിപ്പിന്റെ പേരില്‍ പോലീസ്‌ പിടിച്ചത്‌.

അനാശാസ്യ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ചങ്ങനാശേരി സ്വദേശിനി കവിത(22), പാലക്കാട്‌ സ്വദേശിനി സ്‌മിത(20), ഏരൂര്‍ ഫെറി സ്വദേശി ജിജു എന്നിവരെയും നടത്തിപ്പുകാരോടൊപ്പം അറസ്‌റ്റ് ചെയ്‌തു. മാസങ്ങളായി ഈ അനാശാസ്യ കേന്ദ്രം ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

സിറ്റി പോലീസ്‌ കമ്മിഷണര്‍ മനോജ്‌ എബ്രഹാമിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ റെയ്‌ഡ് നടത്തിയത്‌. സി.ഐ രവീന്ദ്രന്‍, ഷാഡോ എസ്‌.ഐ വിജയശങ്കര്‍, തൃക്കാക്കര എസ്‌.ഐ ലത്തീഫ്‌, പോലീസുകാരായ ഹുസൈന്‍, മനാഫ്‌, തങ്കച്ചന്‍, നോബി, സജി എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+