പന്നിപ്പനി: അടിയന്തിരമായി 2 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിയ്‌ക്കുന്ന എച്ച്1എന്‍1 പനിയെ ചെറുക്കാന്‍ ആശുപ്രതികളില്‍ സൗകര്യമേര്‍പ്പെടുത്തിയതായി മന്ത്രിസഭാ യോഗം രണ്ടു കോടി അനുവദിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യവകുപ്പിലെയും അനുബന്ധ വകുപ്പുകളിലേയും അടിയന്തര യോഗം വിളിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 2.30നാണ് യോഗം ചേരുക. പന്നിപ്പനി രോഗനിര്‍ണയ കേന്ദ്രമായി തിരുവനന്തപുരത്തെ രാജീവ്‌ഗാന്ധി സെന്ററിനെ അംഗീകരിയ്‌ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് എച്ച്1എന്‍1 മരണം റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ഉച്ചയ്‌ക്കുശേഷം കേന്ദ്ര ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ജനറല്‍ ഡോ.ശ്രീവാത്സവ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ആരോഗ്യമന്ത്രി പികെ ശ്രീമതിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഇദ്ദേഹം ചര്‍ച്ചകള്‍ നടത്തും.
പരിസ്ഥിതി സൗഹൃദ ഭൂനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. വനാതിര്‍ത്തിയിലുള്ള ചെറുകിട കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുന്നതിനാണ് നിയമഭേദഗതി.
എച്ച്‌എംടി ഭൂമി കൈമാറ്റം സംബന്ധിച്ച ഹൈക്കോടതി വിധിയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചു. ഇക്കാര്യത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമേ പ്രതികരിക്കാന്‍ കഴിയു എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എച്ച്‌എംടി ഭൂമി കൈമാറ്റത്തിനെതിരെ ആദ്യം രംഗത്തെത്തിയ പ്രമുഖരില്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. സിപിഎമ്മിലെ ഔദ്യോഗികപക്ഷം അനുകൂലിച്ചപ്പോഴും മുഖ്യമന്ത്രി ഭൂമി കൈമാറ്റത്തിനെതിരെ രംഗത്തുണ്ടായിരുന്നു.












Click it and Unblock the Notifications