പ്രൊഫസര്‍ക്കെതിരെ ലൈംഗികാരോപണം
കൊല്‍ക്കത്ത: പിഎച്ച്‌ഡി പ്രവേശന പരീക്ഷയില്‍ സഹായിക്കുന്നതിനായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രൊഫസര്‍ ആവശ്യപ്പെട്ടതായി യുവതിയുടെ പരാതി.
ബര്‍ദ്വാന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ എല്‍ എന്‍ ഗുപ്‌തയാണ് ആരോപണവിധേയനായിരിക്കുന്നത്. ജൂലൈ പതിമൂന്നിന് നടന്ന സംഭവത്തെക്കുറിച്ച് വിവാഹിതയായ യുവതി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.
പ്രൊഫസറുടെ അടുത്ത് ഉപദേശം തേടിയെത്തിയപ്പോള്‍ അദ്ദേഹം ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുകയും അശ്ലീല സിഡി നല്‍കുകയും ചെയ്‌തു.
ലൈംഗിക ബന്ധത്തിന് നിര്‍ബ്ബന്ധിച്ചുകൊണ്ട് പലപ്പോഴായി പ്രൊഫസര്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്- യുവതി ആരോപിക്കുന്നു. ഇത്തരം സംഭാഷണങ്ങള്‍ താന്‍ റെക്കോര്‍ഡ് ചെയ്‌ത് വച്ചിട്ടുണ്ടെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications