അഹൂജക്കെതിരായ കേസില്‍ കുറ്റപത്രം

മുംബൈ: കൗമാരക്കാരിയായ വീട്ടു വേലക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ബോളിവുഡ്‌ നടന്‍ ഷൈനി അഹൂജക്കെതിരെ മുംബൈ സിറ്റി പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു.

109 പേജ്‌ വരുന്ന കുറ്റപത്രത്തില്‍ അഹൂജയുടെയും മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെയും മെഡിക്കല്‍, ഫോറന്‍സിക്‌ പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍, അയല്‍ക്കാര്‍ അടക്കമുള്ള സാക്ഷിമൊഴികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ 15ന്‌ ഒഷിവാരയിലെ ഫ്‌ളാറ്റില്‍ നിന്ന്‌ അറസ്‌റ്റു ചെയ്‌ത അഹൂജയുടെ ജൂഡീഷ്യല്‍ കസ്‌റ്റഡി വ്യാഴാഴ്‌ച അവസാനിക്കുകയാണ്‌. അഹൂജയെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും.

കഴിഞ്ഞ ജൂണ്‍ പതിന്നാലിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. വെള്ളമാവശ്യപ്പെട്ട്‌ പെണ്‍കുട്ടിയെ മുറിയിലേക്ക്‌ വിളിച്ചു വരുത്തിയ അഹൂജ, മുറി പൂട്ടി ബലാത്സഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

വേലക്കാരിയുമായി അഹൂജ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വൈദ്യ പരിശോധനയിലും ഡിഎന്‍എ പരിശോധനയിലും തെളിഞ്ഞിരുന്നു. അഹൂജയ്‌ക്കെതിരെയുള്ള പരാതിയില്‍ പ്രഥമ ദൃഷ്‌ട്യാ തെളിവുണ്ടെന്ന്‌ നിരീക്ഷിച്ച കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+