സഹോദരി മുജ്ജന്മ ശത്രു: മുരളീധരന്‍
തിരുവനന്തപുരം: തന്റെ മുജ്ജന്മ ശത്രുവായിട്ടാണ് സഹോദരി പത്മജ ജനിച്ചതെന്ന് കെ മുരളീധരന്‍. മുജ്ജന്മത്തിലെ ശത്രു സഹോദരിയായി ജനിച്ചു.
കഴിഞ്ഞ ജന്മത്തില്‍ എനിക്ക് ശത്രുക്കള്‍ ഇല്ലാതിരുന്നതുകൊണ്ടാണ് ഈ ജന്മത്തില്‍ ഇത്രയേറെ ശത്രുക്കള്‍ ഉണ്ടായത്. കോണ്‍ഗ്രസില്‍ എനിക്ക് അംഗത്വം തന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമോ- മുരളീധരന്‍ ചോദിച്ചു.
കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങാന്‍ തീരുമാനിച്ച എന്‍സിപി പ്രവര്‍ത്തകരുടെ കൂട്ടായ്‌മ ഉത്‌ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. മൂന്നുരൂപയുടെ പാര്‍ട്ടി മെംബര്‍ഷിപ്പ് മാത്രമാണ് ഞാന്‍ ചോദിക്കുന്നത്. മനസ്സുകൊണ്ട് ഞാന്‍ കോണ്‍ഗ്രസുകാരനായിക്കഴിഞ്ഞു.
വ്യക്തിയുടെ മേല്‍ കുതിരകയറാന്‍ വേറെ വിഷയങ്ങള്‍ കാണും രണ്ടുകൊല്ലത്തേയ്‌ക്ക് ഞാന്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. കൂടെ നില്‍ക്കുന്നവരെ രണ്ടാംതരം പൗരന്മാരായി കാണരുതെന്ന് മാത്രമേ പറയാനുള്ളു.
മുരളിതിരികെവന്നാല്‍ ഗ്രൂപ്പുണ്ടാകുമെന്ന് പറഞ്ഞവര്‍ കെപിസിസി യോഗം കഴിഞ്ഞ് നേരെ പോയത് മുരളിവിരുദ്ധഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ്- മുരളി ആരോപിച്ചു.
വീക്ഷണം പത്രത്തില്‍ എന്നെക്കുറിച്ച് ഉപയോഗിച്ച വാക്കുകള്‍ ഒരു കോണ്‍ഗ്രസ് നേതാവിനെതിരെയും ഞാന്‍ ഉപയോഗിച്ചിട്ടില്ല. കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ല-മുരളി വ്യക്തമാക്കി.












Click it and Unblock the Notifications