ആസിയാന്‍: കേന്ദ്രം മര്യാദ പാലിച്ചില്ലെന്ന് വിഎസ്
കോഴിക്കോട്: സംസ്ഥാനങ്ങളോട് പുലര്‍ത്തേണ്ട മര്യാദ ആസിയാന്‍ കരാറിന്റെ കാര്യത്തില്‍ കേരളത്തോട് കാണിച്ചില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. കോഴിക്കോട് കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കരാറിന്റെ കോപ്പി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇത് വരെ അതുണ്ടായില്ല. കരാര്‍ സംസ്ഥാനത്തെ ദോഷകരമായി ബാധിയ്‌ക്കും. കേരളത്തിന്റെ ആശങ്കള്‍ക്ക് പരിഹാരമാകാതെ കരാര്‍ ഒപ്പിടുന്നത് പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരാറിന്റെ കോപ്പി ഈ മാസം ഏഴിന് നല്‍കാമെന്ന് പ്രധാനമന്ത്രി നേരത്തെ നടന്ന ചര്‍ച്ചയില്‍ ഉറപ്പു നല്‌കിയിരുന്നു. എന്നാല്‍ കരാര്‍ ഒപ്പിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കുമ്പോഴും കരാറിന്റെ കോപ്പിയോ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇനങ്ങളുടെ പട്ടികയോ നല്‍കാന്‍ കേന്ദ്രം തയാറായിട്ടില്ല.












Click it and Unblock the Notifications