Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്1ബി വിസ അപേക്ഷകരില്‍ വന്‍ കുറവ്

വാഷിങ്‌ടണ്‍: സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്ന അമേരിക്കയില്‍ വിദേശീയരായ വിദഗ്‌ധ തൊഴിലാളികള്‍ക്ക്‌ അനുവദിക്കുന്ന എച്ച്‌വണ്‍ ബി വിസയുടെ അപേക്ഷയില്‍ വന്‍ കുറവ്‌.

2010 സാമ്പത്തിക വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും 20000-ത്തോളം വിസ ബാക്കിനില്‍ക്കുന്നതായി യു.എസ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസസ്‌ അധികൃതര്‍ പറഞ്ഞു.

എച്ച്‌.വണ്‍ ബി. വിസയ്‌ക്ക്‌ സാധാരണ ഇന്ത്യയില്‍നിന്ന്‌ ഒട്ടേറെ അപേക്ഷകള്‍ ഉണ്ടാവാറുണ്ട്‌. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ്‌ അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്‌. 65000 വിസയ്‌ക്ക്‌ യു.എസ്‌ കോണ്‍ഗ്രസ്‌ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയായി 49000 പേര്‍ മാത്രമാണ്‌ അപേക്ഷ നല്‍കിയത്‌.

ഇവരില്‍ ചിലരുടെ അപേക്ഷ സാങ്കേതിക കാരണങ്ങളാല്‍ നിരസിക്കപ്പെടാനിടയുണ്ട്‌. 2007, 2008 വര്‍ഷങ്ങളില്‍ അപേക്ഷ ക്ഷണിച്ച ആദ്യ ദിവസങ്ങളില്‍ത്തന്നെ മികച്ച പ്രതികരണം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+