കോട്ടുവായിട്ടതിന് 6 മാസം തടവ്
ഇല്ലിനോയിസ്: കോട്ടുവായ് ഇടുന്നത് ശിക്ഷലഭിക്കാവുന്ന കുറ്റമാണോ. അല്ലെന്നായിരിക്കും മിക്കവരും കരുതുന്നത്. എന്നാല്‍ കോട്ടുവായിട്ടാല്‍ ശിക്ഷ ലഭിക്കും.
അങ്ങ് ഷിക്കാഗോയില്‍ കോട്ടുവായിട്ടതിന്റെ പേരില്‍ ഒരു യുവാവിന് ലഭിച്ചത് ആറു മാസം തടവുശിക്ഷയാണ്. ഷിക്കാഗോയിലെ ഒരു കോടതിമുറിയില്‍ കോട്ടുവായിട്ടതിനാണ് യുവാവിന് ശിക്ഷ ലഭിച്ചിരിക്കുന്നത്.
റിച്‌ടോണ്‍ പാര്‍ക്ക് സ്വദേശിയായ ക്ലിഫ്‌ടോണ്‍ വില്യംസാണ് കോട്ടുവായിട്ട് കുടുങ്ങിയത്. കോടതിയില്‍ കോട്ടുവായിടുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് പറഞ്ഞാണ് ജഡ്‌ജി യുവാവിനെ ശിക്ഷിക്കാന്‍ തീരുമാനിച്ചത്.
മയക്കുമരുന്നു കേസില്‍ പിടിയിലായ സഹോദരനെ കോടതിയില്‍ വിസ്‌തരിച്ചുകൊണ്ടിരിക്കെയായിരുന്നു വില്യംസിന്റെ കോട്ടുവായിടല്‍, അതും നല്ല ശബ്ദത്തോടെ.
ഇതോടെ ജഡ്‌ജി ഡാനിയേല്‍ റൊസാസ് വില്യംസ് കോടതിയലക്ഷ്യം നടത്തിയതായി പ്രഖ്യാപിച്ചു. കോടതിയെ അവഹേളിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്‌തുവെന്നാണ് വില്യംസിനെതിരായ ആരോപണം.












Click it and Unblock the Notifications