കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

45 ദിവസത്തില്‍ 7 വിവാഹം; യുവതി അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

കെയ്‌റോ: നാല്‍പ്പത്തിയഞ്ച്‌ ദിവസത്തിനുള്ളില്‍ ഏഴ്‌ വിവാഹം ചെയ്യുക. സാധാരണക്കാര്‍ക്ക്‌ കഴിയുന്ന കാര്യം വല്ലതുമാണോ ഇത്‌.

ഒരു വിവാഹംതന്നെ നടത്തിയെടുക്കാന്‍ ആളുകള്‍ പാടുപെടുന്ന കാലത്താണ്‌ 45 ദിവസത്തിനുള്ളില്‍ 7 വിവാഹം ചെയ്‌ത്‌ ഈജിപ്‌തിലെ ഒരു യുവതി റെക്കോര്‍ഡ്‌ ഇട്ടിരിക്കുന്നത്‌.

ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലിചെയ്യുന്ന ഹര്‍ഘാദയെന്ന 25കാരിയാണ്‌ തുടരെത്തുടരെ ഏഴ്‌ വിവാഹം ചെയ്‌തിരിക്കുന്നത്‌. പുരുഷന്മാരോടുള്ള അമിതാഭിനിവേശമാണ്‌ യുവതിയെ ഇങ്ങനെയൊരു 'ചെയിന്‍' വിവാഹത്തിന്‌ പ്രേരിപ്പിച്ചത്‌.

45 ദിവസത്തിനുള്ളില്‍ 7 ഭര്‍ത്താക്കന്മാരെ സ്വന്തമാക്കിയെങ്കിലും ബഹുഭര്‍തൃത്വത്തിന്‌ ഇവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തിരിക്കുകയാണ്‌. ജോലിചെയ്യുന്ന ടൂറിസ്‌റ്റ്‌ റിസോര്‍ട്ടില്‍വച്ച്‌ ഒരു യുവാവുമായി ഇവര്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു.

പിന്നീട്‌ ഇയാളെ വിവാഹം ചെയ്‌തു. ഈജിപ്‌തില്‍ വിവാഹിതര്‍ മാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്ന്‌ നിയമമില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം ഹര്‍ഘാദയ്‌ക്ക്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുമില്ല. എന്നാല്‍ ആദ്യ വിവാഹത്തിന്‌ ശേഷം വീണ്ടും വീണ്ടും വിവാഹം ചെയ്യുമ്പോഴൊക്കെ ഇവര്‍ ഓരോ അനൗദ്യോഗിക വിവാഹ ഉടമ്പടി ഉണ്ടാക്കിക്കൊണ്ടിരുന്നു.

ഇത്‌ നിയമവിരുദ്ധമാണ്‌. ഇത്‌ ചൂണ്ടിക്കാട്ടി പൊലീസ്‌ ഇവരെ അറസ്റ്റുചെയ്‌തിരിക്കുകയാണ്‌. ആദ്യത്തെ വിവാഹത്തിന്‌ ശേഷം ഒരു കോണ്‍ട്രാക്ടറെയാണ്‌ യുവതി വിവാഹം ചെയ്‌തത്‌. പിന്നീട്‌ റിസോര്‍ട്ടില്‍ എത്തുന്ന സന്ദര്‍ശകരില്‍ നിന്നും പുതിയ പുതിയ പുരുഷന്മാരെ തിരഞ്ഞെടുക്കുകയും എല്ലാവരുമായും വിവാഹകരാറില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു.

തനിക്ക്‌ പുരുഷന്മാരില്‍ അമിതഭ്രമം ഉണ്ടെന്ന്‌ യുവതി കുറ്റസമ്മതം നടത്തിയതായി പൊലീസ്‌ വ്യക്തമാക്കി. ഇവര്‍ ഗര്‍ഭിണിയാണെന്നും പൊലീസ്‌ അറിയിച്ചു.

വഞ്ചന, വ്യഭിചാരം എന്നീ കുറ്റങ്ങള്‍ ആരോപിച്ച്‌ ഇവരുടെ ഒരു ഭര്‍ത്താവ്‌ ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. 45 ദിവസത്തിനുള്ളില്‍ 7 വിവാഹം കഴിച്ച യുവതി രണ്ട്‌ വിവാഹങ്ങള്‍ ചെയ്‌തത്‌ പത്തുമണിക്കൂറിനുള്ളിലാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X