4വയസ്സുകാരിയെ 10വയസ്സുകാര്‍ അപമാനിച്ചു
റോഹ്‌തക്: നാലുവയസ്സുകാരിയെ അപമാനിക്കാന്‍ ശ്രമിച്ച പത്തുവയസ്സുകാരെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.
ഹരിയാനയിലെ ഝജ്ജാര്‍ ജില്ലിയിലെ ഒരു ഗ്രാമത്തിലാണ് അഞ്ചാം ക്ലാസുകാരായ മൂന്ന് ആണ്‍കുട്ടികള്‍ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സ്വന്തം സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും ജാമ്യത്തില്‍ വിട്ടയച്ചു.
പെണ്‍കുട്ടിയ്‌ക്കെതിരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിന്റെ ഗേറ്റ് പൂട്ടി പ്രവര്‍ത്തനം സ്‌തംഭിപ്പിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തതോടെയാണ് പൊലീസിന് കേസെടുക്കേണ്ടിവന്നത്.
കുട്ടിയെ രക്ഷിക്കാന്‍ തയ്യാറാവാഞ്ഞ അധ്യാപകരെ സസ്‌പെന്റ് ചെയ്യണമെന്നും കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന്‌് മൂന്ന് ആണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നഗ്നയാക്കാന്‍ ശ്രമിക്കുകയും ശരീരത്തിലെ രഹസ്യഭാഗങ്ങള്‍ സ്‌പര്‍ശിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നത്.
കുട്ടി ഉറക്കെ കരഞ്ഞപ്പോള്‍ അതേസ്‌കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന സഹോദരി എത്തി ആദ്യം കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും അതിന് സാധിക്കാതെ വന്നപ്പോള്‍ സ്‌റ്റാഫ്‌റൂമിലെത്തി അധ്യാപകരെ വിവരമറിയിക്കുകയും ചെയ്‌തു.
അപ്പോള്‍ അധ്യാപകര്‍ കുട്ടിയോട് ക്ലാസ് ടീച്ചറോട് പരാതിപ്പെടാനാണ് പറഞ്ഞത്. ഈ സമയത്ത് ക്ലാസ് ടീച്ചര്‍ സ്‌കൂളില്‍ ഇല്ലായിരുന്നുവത്രേ.












Click it and Unblock the Notifications