ഹോട്ടലില്‍ നായയിറച്ചി വിളമ്പുന്നുവെന്ന് പരാതി
ചെന്നൈ: കൊറിയക്കാര്‍ നടത്തുന്ന റസ്റ്റോറന്റില്‍ നായയിറച്ചി വില്‍ക്കുന്നതായി പരാതി. ചെന്നൈയിലെ രാജാ അണ്ണാമലൈപുരത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത റസ്റ്റോറന്റില്‍ നായയിറച്ചി വില്‍ക്കുന്നതായി മൈലാപൂര് എംഎല്‍എ എസ് വി ശേഖര്‍ ആണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
റസ്റ്റോറന്റില്‍ നിന്നും ഒരു പ്രത്യേക തരം മണം വരുന്നുണ്ടെന്നും ഒരുപക്ഷേ നായയിറച്ചി വേവിക്കുന്നതുകൊണ്ടാകാമെന്നും സമീപവാസികളാണ് തന്നോട് പറഞ്ഞതെന്ന് എംഎല്‍എയുടെ പരാതിയില്‍ പറയുന്നു.
പരിസരവാസികളില്‍ പലരും പറയുന്നത് ഇവിടെ നായയിറച്ചി വില്‍ക്കുന്നുണ്ടെന്നാണ്. കസ്തൂരി അവന്യൂവില്‍ താമസിക്കുന്നവരാണത്രേ പരാതിയുമായി എംഎല്‍എയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്നാണ് എംഎല്‍എ പൊലീസിന്റെ സഹായം തേടിയത്.
ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് കൊറിയക്കാരുടെ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളുടെ കാറുകള്‍ നിരനിരയായി പാര്‍ക്ക് ചെയ്യുന്നത് തങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് താമസക്കാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്് ആളുകള്‍ തൊട്ടപ്പുറത്തുള്ള ക്ഷേത്രത്തിന് സമീപത്ത് വാഹനം പാര്‍ക്കു ചെയ്യുക പതിവാക്കി.
കഴിഞ്ഞ കുറേ മാസങ്ങളായി രാത്രി വൈകുംവരെ റസ്റ്റോറന്റില്‍ നിന്നും അസഹനീയമായ ഗന്ധം വരുന്നുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. പൊലീസിനാണ് പരാതി നല്കിയിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് കോര്പ്പറേഷന് അധികൃതര്‍ക്ക് മാത്രമാണെന്നാണ് പൊലീസ് പറയുന്നത്.
റസ്റ്റോറന്റുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് കോര്‍പ്പറേഷനാണ്. മാത്രമല്ല ഇതൊരു ക്രിമിനല്‍ സ്വഭാവമുള്ള കേസ് അല്ലെന്നും പൊലീസ് പറയുന്നു.
പക്ഷേ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നവരോട് വിവരം അന്വേഷിക്കാമെന്നും റസ്ററോറന്റ് നടത്തിപ്പുകാരെ ചോദ്യം ചെയ്യാമെന്നും പൊലീസ് എംഎല്‍എയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications