Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യ ദിനം: ദില്ലിയില്‍ സുരക്ഷ ശക്തമാക്കി

Red Fort
ദില്ലി: സ്വാതന്ത്ര്യദിനത്തില്‍ തീവ്രവാദി ആക്രമണമുണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ദില്ലിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്‌തമാക്കി. ആകാശമാര്‍ഗമുള്ള ആക്രമണം തടയാനുള്ള സംവിധാനമുള്‍പ്പെടെ സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.

ദില്ലി, ഹൈദരാബാദ്‌, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ലഷ്‌കര്‍ ഇ തോയ്‌ബയുടെ ആക്രമണമുണ്ടാകാനിടയുണ്ടെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്‌. മുംബൈ മോഡല്‍ ആക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനെത്തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ സുരക്ഷാ ജീവനക്കാരെയാണ്‌ തലസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്‌. ചെങ്കോട്ടയില്‍ അര്‍ധസൈനിക വിഭാഗങ്ങളെയും എന്‍എസ്‌ജി കമാന്‍ഡോകളെയും നിയോഗിച്ചിട്ടുണ്ട്. ഹെലികോപ്‌ടറുകള്‍ സുരക്ഷാ നിരീക്ഷണവും നടത്തും.

ചെങ്കോട്ടയിലേയ്‌ക്കുള്ള റോഡുകളിലേയ്‌ക്ക്‌ പൊലീസിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്ത വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. ഭാരവാഹനങ്ങള്‍ക്ക്‌ ദില്ലിയിലേക്ക്‌ സ്വാതന്ത്ര്യദിനത്തില്‍ വരാനേ കഴിയില്ല. പാക്‌ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്‌. തീരദേശത്ത്‌ സുരക്ഷ കര്‍ശനമാക്കാന്‍ ആഭ്യന്തരമന്ത്രാലയം സംസ്‌ഥാനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കി.

ഐ.ടി സ്‌ഥാപനങ്ങള്‍ക്കും പ്രത്യേക സുരക്ഷയുണ്ടാകും. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ രണ്ട്‌ തീവ്രവാദികളെ ദില്ലി പൊലീസ്‌ പിടികൂടിയിരുന്നു. എന്നാല്‍ ഇവരോടൊപ്പം മറ്റൊരാള്‍ കൂടി ഡല്‍ഹിയിലെത്തിയിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ഇയാള്‍ക്കായി പൊലീസ്‌ തിരച്ചില്‍ ശക്‌തമാക്കിയിരിക്കുകയാണ്.

ഇതിനിടെ വ്യാഴാഴ്ച കേരളത്തില്‍ സ്ഫോടനം നടത്തുമെന്ന് മലബാര്‍ മുജാഹീദീന്‍ എന്ന സംഘടനയുടെ ഭീഷണി ഇമെയില്‍ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് കേരളത്തിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+