മറച്ചുവച്ച ഭര്‍ത്താവ് 1കോടി നല്‍കണമെന്ന് ഭാര്യ
ചെന്നൈ: കുട്ടികളുണ്ടാകാത്ത കാര്യം മറച്ചുവച്ച് വിവാഹം ചെയ്‌ത ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കുടുംബ കോടതിയെ സമീപിച്ചു.
ഒരു വര്‍ഷം മുമ്പ് വിവാഹിതയായ ഇരുപത്തിനാലുകാരിയാണ് ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. സത്യം മറച്ചുവച്ച് വിവാഹം ചെയ്‌ത് ജീവിതം നഷ്ടപ്പെടുത്തിയ ഭര്‍ത്താവ് ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭര്‍ത്താവിന് പാരമ്പര്യമായി ലൈംഗിക രോഗങ്ങള്‍ ഉണ്ടെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. 2008 മാര്‍ച്ചിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അന്നുമുതല്‍ ഭര്‍ത്താവ് യുവതിയില്‍ നിന്നും ഒരു അകലം സൂക്ഷിക്കുകയാണ്.
വിവാഹം കഴിഞ്ഞ രാത്രിയില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തങ്ങള്‍ക്കൊപ്പമാണ് ഉറങ്ങിയതെന്നും പിന്നീടും ഈ രീതി തുടരുകയായിരുന്നുവെന്നും യുവതി പറയുന്നു. ഭര്‍ത്താവിന് കുട്ടികളുണ്ടാകില്ലെന്ന കാര്യം വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും യുവതി വാദിക്കുന്നു.
ഒരു സോഫ്‌റ്റ് വേര്‍ കമ്പനിയില്‍ ജോലിക്കാരിയായിരുന്ന തന്നെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചെന്നും ഇവര്‍ പറയുന്നു. മാതാപിതാക്കള്‍ പതിനൊന്ന് ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് ഇവരുടെ വിവാഹം നടത്തിയത്. അതിന് പുറമെ മുപ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും വീട്ടുപകരണങ്ങളും നല്‍കിയിട്ടുണ്ട്.
എന്നിട്ടും മതിയാകാഞ്ഞ് ഭര്‍തൃവീട്ടുകാര്‍ സ്‌ത്രീധനത്തിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ബുധനാഴ്‌ച ചെന്നൈയിലെ കുടുംബകോടതി കേസ് പരിഗണിച്ചിരുന്നു. തുടര്‍ വിചാരണയ്‌ക്കായി കേസ് സെപ്‌റ്റംബര്‍ 16ലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications