ആസിയാന്‍: സിപിഎം പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിന് നല്‍കിയ ഉറപ്പുകള്‍ പാലിയ്‌ക്കാതെ ആസിയാന്‍ കരാറില്‍ ഒപ്പു വച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വഞ്ചിച്ചിരിയ്‌ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കരാര്‍ ഒപ്പിട്ടതിലൂടെ സംസ്ഥാനത്തിന്റെ മരണമണി മുഴക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തിരിയ്‌ക്കുന്നത്.
കേരളത്തിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന കരാറിനെതിറിരെ സിപിഎം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പിണറായി തിരുവനനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 25 ന് ജില്ലാകേന്ദ്രങ്ങളില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന്റെ മുഖ്യവിഷയം ഇതായിരിയ്‌ക്കും. തുടര്‍ന്നും ശക്തമായ പ്രക്ഷോഭങ്ങള്‍ സിപിഎം നടത്തും
വ്യവസ്ഥകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. കരാര്‍ പ്രാബല്യത്തിലായാല്‍ കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടേയും സമുദ്രോല്‍പ്പന്നങ്ങളുടേയും വില കുത്തനെ ഇടിയും. സംസ്ഥാനത്ത് നിന്നുള്ള പ്രമുഖരായ കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടുത്തി പ്രശ്‌നം പഠിയ്‌ക്കാന്‍ ഉപസമിതിയുണ്ടാക്കിയെങ്കിലും ഇവര്‍ പഠനം തുടങ്ങുന്നതിന് മുന്‍പ് തിടുക്കത്തില്‍ കരാറില്‍ ഒപ്പുവച്ചതിലൂടെ സംസ്ഥാനത്തെ കബളിപ്പിച്ചിരിയ്‌ക്കുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications