കേരളത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി
തിരുവനന്തപുരം: കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന് ഇ മെയില്‍ ഭീഷണി. മാധ്യമ സ്ഥാപനങ്ങളിലേക്കാണ് ഭീഷണി വന്നിരിക്കുന്നത്.
ഇതിനെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് സംഘടനകള്‍ അന്വേഷണം തുടങ്ങി. ദുബായില്‍ നിന്നാണ് ഭീഷണി വന്നതെന്ന് തെളിഞ്ഞിട്ടുണ്ട്
'മലബാര്‍ മൂജാഹിദീന്‍' എന്ന സംഘടനയുടെ പേരിലാണ് ഭീഷണിയെത്തിയത്. ഹൈദരാബാദ് സ്‌ഫോടനങ്ങള്‍ക്ക് തൊട്ടു മുമ്പ് ലഭിച്ച ഇമെയില്‍ സന്ദേശത്തിന്റെ അതേ ഭാഷാ ശൈലിയാണ് ഈ ഇമെയിലുകളിലുമെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍.
സംസ്ഥാനപൊലീസും ഭീഷണിയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഐജി ടോമിന്‍.ജെ.തച്ചങ്കരിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
സ്വാതന്ത്രദിനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടുക്കും കനത്ത ജാഗ്രത പാലിക്കുന്നതിനിടെ വന്ന ഭീഷണി സന്ദേശം അധികൃതര്‍ ഗൗരവമായിത്തന്നെയാണ് പരിഗണിക്കുന്നത്.
സ്വാതന്ത്രദിനത്തില്‍ രാജ്യത്ത് ആക്രമണം നടത്താന്‍ തീവ്രവാദ സംഘടനകള്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് നേരത്തേ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ദില്ലിയില്‍ രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications