കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോള്‍ഫ് ക്ലബ്: സര്‍ക്കാരിന് തുടര്‍നടപടി എടുക്കാം

  • By Staff
Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരത്തെ ഗോള്‍ഫ്‌ ക്ലബ്‌ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തളളി. ക്ലബ്‌ അധികൃതര്‍ക്ക്‌ നോട്ടീസ്‌ നല്‍കി നിയമാനുസൃതം ഏറ്റെടുക്കാവുന്നതാണെന്ന്‌ കോടതി വ്യക്തമാക്കി.

ക്ലബ്‌ തിരിച്ചെടുക്കുന്നതിന്‌ മുന്നോടിയായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടീസുകളില്‍ തുടര്‍നടപടികള്‍ സ്വീകരിയ്‌ക്കാം. എന്നാല്‍ ക്ലബ്‌ ഏറ്റെടുക്കാതിരിയ്‌ക്കാനുള്ള കാരണം ബോധിപ്പിയ്‌ക്കാന്‍ ക്ലബ്‌ അധികൃതര്‍ക്ക്‌ ഒരു മാസത്തെ സാവകാശം കോടതി അനുവദിച്ചു. തുടര്‍ന്ന്‌ മൂന്ന്‌ മാസത്തിനകം സര്‍ക്കാര്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ട്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ക്ലബ്‌ സര്‍ക്കാരിന്‌ ഏറ്റെടുക്കാന്‍ തടസമില്ലെന്ന്‌ തിരുവനന്തപുരം ജില്ലാ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത്‌ ക്ലബ്‌ അംഗങ്ങളായ സുരേഷ്‌ ഗോപി, ബാലചന്ദ്രമേനോന്‍ എന്നിവരടക്കം അഞ്ചു പേരാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X