Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ്‌, കടന്നപ്പള്ളി, തെറ്റയില്‍ - മന്ത്രിമാരാവും

തിരുവനന്തപുരം: ചിങ്ങം ഒന്നിന്‌ കേരളത്തില്‍ മൂന്നു പുതിയ മന്ത്രിമാര്‍ സ്‌ഥാനമേല്‍ക്കും. കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പിജെ ജോസഫ്‌, കോണ്‍ഗ്രസ്‌ (എസ്‌) അധ്യക്ഷന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി, ജനതാദള്‍ ദേവഗൗഡ വിഭാഗത്തിന്റെ മന്ത്രിയായി ജോസ്‌ തെറ്റയില്‍ എന്നിവരാണ്‌ മന്ത്രിമാരാവുക.

ഇതോടെ വിഎസ്‌ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ അംഗസംഖ്യ 20 ആയി ഉയരും. മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ കടുത്ത എതിര്‍പ്പ്‌ പ്രകടിപ്പിച്ചെങ്കിലും അവയെ അവഗണിച്ചാണ്‌ ജനതാദള്‍ ഗൗഡ വിഭാഗത്തെ മന്ത്രിസഭയില്‍ ചേര്‍ക്കുന്നതിന്‌ തീരുമാനിച്ചത്‌‌.

വെള്ളിയാഴ്‌ച രാവിലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ ജോസഫിനെയും കടന്നപ്പള്ളിയേയും മന്ത്രിമാരാക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നു. ഇതിന്‌ ശേഷം ഉച്ചയ്‌ക്ക്‌ ചേര്‍ന്ന ഗൗഡ ദള്‍ യോഗത്തിലാണ്‌ മന്ത്രിസഭയിലെ പാര്‍ട്ടിയുടെ പ്രതിനിധിയായി ജോസ്‌ തെറ്റയിലിനെ നിയോഗിക്കാന്‍ തീരുമാനമുണ്ടായത്‌. ജനതാദളിലെ കുഴപ്പങ്ങളെ തുടര്‍ന്ന്‌ രാജിവെച്ച മാത്യു ടി തോമസാണ്‌ തെറ്റയലിന്റെ പേര്‌ നിര്‍ദ്ദേശിച്ചത്‌. പാര്‍ട്ടിയ്‌ക്ക്‌ ഗതാഗത വകുപ്പ്‌ തന്നെ കിട്ടുമെന്ന്‌ പ്രതീക്ഷിയ്‌ക്കുന്നതായും മാത്യു ടി പറഞ്ഞു.

വിമാനയാത്ര വിവാദക്കേസില്‍ കുറ്റവിമുക്‌തനാക്കപ്പെട്ട പിജെ ജോസഫ്‌ നിലവിലുള്ള മന്ത്രി മോന്‍സ്‌ ജോസഫിനു പകരമായാണ്‌ സ്‌ഥാനമേല്‍ക്കുന്നത്‌. കടന്നപ്പള്ളി രാമചന്ദ്രനാണ്‌ കോണ്‍ഗ്രസ്‌ എസ്‌ മന്ത്രി.

ഗൗഡ വിഭാഗത്തിന്‌ മന്ത്രിസ്ഥാനം നല്‌കുന്നതിനെതിരെ വിഎസ്‌ ഉയര്‍ത്തിയ എതിര്‍പ്പിനെ പാര്‍ട്ടി തീരുമാനമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ നേരിട്ടതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

ജനതാദള്‍(എസ്‌), കോണ്‍ഗ്രസ്‌(എസ്‌)എന്നിവയ്‌ക്കു മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉറപ്പായെങ്കിലും ലഭിക്കുന്ന വകുപ്പുകളുടെ കാര്യത്തില്‍ അനിശ്‌ചിതത്വം തുടരുകയാണ്‌. പതിനേഴിന്‌ നടക്കുന്ന സത്യപ്രതിജ്ഞയ്‌ക്ക്‌ ശേഷം ഇവരുടെ വകുപ്പുകള്‍ തീരുമാനിയ്‌ക്കുമെന്നാണ്‌ എല്‍ഡിഎഫ്‌ നേതൃത്വം നല്‍കുന്ന സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+