പുതിയ മന്ത്രിമാര്‍: തീരുമാനം വെള്ളിയാഴ്ച
തിരുവനന്തപുരം: ജനതാദള്‍ എസ് പ്രതിനിധി ജോസ് തെറ്റയില്‍, കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മുന്നണിയില്‍ ഉടലെടുത്ത പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇടതുമുന്നണി യോഗം വെള്ളിയാഴ്‌ച ചേരും. രണ്ടു പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉറപ്പായെങ്കിലും ഇവരുടെ വകുപ്പുകള്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ഏകാംഗ നിയമസഭാ കക്ഷിയായ കോണ്‍ഗ്രസി(എസ്)ന്റെ പ്രതിനിധിയായി രാമചന്ദ്രന്‍ കടന്നപ്പള്ളി മന്ത്രിസഭയിലെത്തുമ്പോള്‍, ദള്‍(എസ്) പ്രതിനിധിയുടെ കാര്യത്തില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. മന്ത്രി എം വിജയകുമാറിന്റെ കൈവശമുള്ള പാര്‍ലമെന്ററികാര്യം കടന്നപ്പള്ളിക്കു നല്‍കാന്‍ ധാരണയായിട്ടുണ്ട്.
ഇതിനു പകരം സാമൂഹികക്ഷേമ വകുപ്പ് വിജയകുമാറിനു നല്‍കിയേക്കും. സിപിഐയില്‍ നിന്ന് ഏതെങ്കിലും വകുപ്പുകള്‍ ഏറ്റെടുത്ത് കടന്നപ്പള്ളിയ്‌ക്ക് നല്‌കാനും സിപിഎം ശ്രമിയ്‌ക്കുന്നുണ്ട്. എന്നാല്‍ ഇതിന് വഴങ്ങേണ്ടതില്ല എന്ന നിലപാടിലാണ് സിപിഐ എന്നറിയുന്നു. ദളില്‍ നിന്ന് ജോസ് തെറ്റയിലിന്റെ പേരാണ് ഇതുവരെ പറഞ്ഞു കേട്ടിരുന്നതെങ്കിലും വീണ്ടും മാത്യു ടി തോമസിനെ പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്.
പാര്‍ട്ടി ദേശീയ, സംസ്‌ഥാന നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍തീര്‍പ്പെടുത്തിട്ടില്ല. ഇന്നു കോട്ടയത്തു ചേരുന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ മന്ത്രി ആരെന്ന കാര്യം ചര്‍ച്ചചെയ്യും. ഇതിനിടെ, കര്‍ണാടകയില്‍ ജനതാദള്‍ (എസ് ) കോണ്‍ഗ്രസിനു പിന്തുണ നല്‍കുന്നതു പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്‌ട്.
ആഗസ്‌ത് 17ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താന്‍ കഴിഞ്ഞ ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു.
സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം, ഫീസ് ഘടന തുടങ്ങിയ കാര്യങ്ങള്‍ക്ക് ബാധകമായ സമഗ്രനിയമം വേണമെന്ന സിപിഐ. നിര്‍ദേശം സംബന്ധിച്ചും വെള്ളിയാഴ്‌ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച നടന്നേക്കും.












Click it and Unblock the Notifications