മോന്‌സ് ജോസഫ് ഞായറാഴ്‌ച രാജിവെയ്‌ക്കും
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഞായറാഴ്‌ച രാജിവെയ്‌ക്കും. വെള്ളിയാഴ്‌ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ മന്ത്രിയായി പിജെ ജോസഫിനെ തീരുമാനിച്ച സാഹചര്യത്തിലാണ് മോന്‍സ് ജോസഫിന്റെ രാജി.
വിവാദമായ വിമാനയാത്രാ കേസില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പിജെ ജോസഫ് കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോസഫിന് വേണ്ടി ഒഴിയാന്‍ തയാറാണെന്ന് വിധി പുറത്തുവന്നയുടന്‍ മോന്‍സ് ജോസഫും വ്യക്തമാക്കിയിരുന്നു.
ശനിയാഴ്‌ച കോട്ടയത്ത് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി മോന്‍സ് ജോസഫ് സല്യൂട്ട് സ്വീകരിക്കും. ഒരുപക്ഷേ ഇതായിരിക്കും അച്യുതാനന്ദന്‍ മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടിയെന്ന് മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഞായറാഴ്‌ച രാവിലെ തിരുവനന്തപുരത്തെത്തുന്ന മന്ത്രി രാജിക്കത്ത് സമര്‍പ്പിയ്ക്കു്മെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications