സംസ്ഥാനത്തിന് മൂന്ന് മന്ത്രിമാര്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് മന്ത്രിമാരെ കൂടി നിയമിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണിയോഗം തീരുമാനിച്ചു.
പി.ജെ ജോസഫും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടക്കം മൂന്നുപേരെ മന്ത്രിമാരാക്കാനാണ് എല്‍ഡിഎഫ് ശുപാര്‍ശ. എന്നാല്‍ ഇവരുടെ വകുപ്പുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
മന്ത്രിയെ നാമനിര്‍ദേശം ചെയ്യാനായി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ജനതാദള്‍ ഗൗഡ വിഭാഗം പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മാത്യു. ടി. തോമസിനെ മന്ത്രിയായി നിലനിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നതായാണ് സൂചന.
ആഗസ്‌ത് 17ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താന്‍ കഴിഞ്ഞ ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു. സി പി എം ആസ്ഥാനമായ എ കെ ജി സെന്ററില്‍ രാവിലെ 11ന് തുടങ്ങിയ യോഗം പന്ത്രണ്ടരയോടെ സമാപിച്ചു.
മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഇന്നത്തെ യോഗത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും മന്ത്രി എം വിജയകുമാറിന്റെ കൈവശമുള്ള പാര്‍ലമെന്ററികാര്യം കടന്നപ്പള്ളിക്കു നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന.
ഇതിനു പകരം സാമൂഹികക്ഷേമ വകുപ്പ് വിജയകുമാറിനു നല്‍കിയേക്കും. പി ജെ ജോസഫ് പൊതുമരാമത്ത് വകുപ്പ് തന്നെ ഏറ്റെടുക്കുമെന്നാണ് കരുതുന്നത്
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സ്‌ത്രീസംവരണം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ നേരത്തെ തന്നെ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രതീരുമാനം മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്തും സ്‌ത്രീസംവരണം 50 ശതമാനമാക്കുന്നത്.












Click it and Unblock the Notifications