നെറ്റില്‍ കുട്ടികള്‍ തിരയുന്നതും അശ്ലീലം
ലണ്ടന്‍: ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും അശ്ലീലം കണ്ട് ആസ്വദിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സെക്സ്, പോണ്‍ എന്നീ വാക്കുകളാണ് കുട്ടികള്‍ നെറ്റില്‍ കൂടുതല്‍ അന്വേഷിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്‍റര്‍നെറ്റ് നെറ്റ് സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന് ഫാമിലി ഡോട്ട് നോര്‍ട്ടന്‍ സര്‍വ്വീസ് ആണ് ഇത്തരമൊരു സര്‍വെ നടത്തിയത്.
വീഡിയോ കാണാനായി കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് യൂട്യൂബാണ്. അതേസമയം, ഇഷ്ടവിഷയങ്ങല്‍ തേടിപ്പിടിക്കാനായി ഗൂഗിള്‍, യാഹൂ സെര്‍ച്ച് എന്‍ജിനുകളാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 2008 മുതല്‍ ജൂലൈ 2009 വരെയുള്ള കാലയളവില്‍ സര്‍വേക്കായി 3.5 ദശലക്ഷം സെര്‍ച്ചുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
അശ്ലീലം തിരയുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കുട്ടികള്‍ എന്തു ചെയ്യുന്നു എന്ന് ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കടമായാണെന്നും ഓണ്‍ലൈന് ഫാമിലി ഡോട്ട് നോര്‍ട്ടന്‍ സര്‍വ്വീസ് മേധാവി മരിയന്‍ മെറിറ്റ് വ്യക്തമാക്കി.
കുട്ടികള്‍ നെറ്റില്‍ തിരയുന്ന വാക്കുകളില്‍ സെക്സ് നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പോണ്‍ എന്ന വാക്ക് ആറാം സ്ഥാനത്താണ്.
അമേരിക്കന്‍ സ്ത്രീകളും കുട്ടികളും നെറ്റില്‍ അശ്ലീലം തിരയുന്നവരാണെന്നാണ് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്പ് നെറ്റില്‍ അശ്ലീലം തിരയുന്നത് കൂടുതലും പുരുഷന്മാരായിരുന്നുവെങ്കില്‍ സ്ത്രീകളും ഇക്കാര്യത്തില്‍ മോശമല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
2007 വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ നീല്‍സന്‍, നെറ്റ് റേറ്റിംഗ്സ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് സ്ത്രീകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.
ഇവര്‍ നടത്തിയ പഠനപ്രകാരം നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളില്‍ മൂന്ന് പേരില്‍ ഒരാളെങ്കിലും അശ്ലീല വീഡിയോ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നവരാണ്. ഈ മൂന്നു മാസ കാലയളവില്‍ അമേരിക്കയിലെ 13 ദശലക്ഷം സ്ത്രീകള്‍ അശ്ലീല സൈറ്റുകളില്‍ മാസത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കാനെത്തിയിരുന്നു.












Click it and Unblock the Notifications