കമ്പ്യൂട്ടര്‍ ഹാക്കിങ്: 20 കരാന്‍ പിടിയില്‍
മെല്‍ബണ്‍: ലോകത്തെമ്പാടുമുള്ള മുക്കാല്‍ ലക്ഷത്തോളം കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്‌ത ഇരുപതുകാരന്‍ അറസ്റ്റിലായി.
സ്വന്തമായി നിര്‍മ്മിച്ച സോഫ്‌റ്റ്‌വേറിന്റെ സഹായത്തോടെ 74,000 കമ്പ്യൂട്ടറുകളില്‍ ഇയാള്‍ കടന്നുകയറിയിട്ടുണ്ട്. ഇതില്‍ മൂവായിരത്തിലേറെ കമ്പ്യൂട്ടറുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ചും ബാങ്ക് ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു.
കമ്പ്യൂട്ടറുകളില്‍ കടന്നുകയറി വെബ്‌സൈറ്റുകള്‍ തകര്‍ക്കാനും ഇയാള്‍ സമര്‍ഥനാണ്. സെപ്‌റ്റംബറില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ആസ്‌ത്രേലിയയിലെ പൊലീസ് അറിയിച്ചു.
ആസ്‌ത്രേലിയയില്‍ സൈബര്‍ കുറ്റകൃത്യത്തിന്റെ പേരില്‍ അറസ്റ്റിലാകുന്ന ഏറ്റവും വലിയ കുറ്റവാളിയാണ് ഇയാള്‍. അഡ്‌ലെയ്‌ഡില്‍ വച്ചാണ് ഈ യുവാവ് അറസ്റ്റിലായത്. മൂന്നുമാസത്തെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.












Click it and Unblock the Notifications