സ്വതന്ത്ര ഇന്ത്യയ്‌ക്ക് 63ാം പിറന്നാള്‍

രാവിലെ ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പുഷ്‌പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യം കനത്ത ജാഗ്രതയിലാണ്. ദില്ലിയില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കമാന്‍ഡ് ജിഎസ് ഷെക്കോണിന്റെ നേതൃത്വത്തില്‍ 24അംഗ സേനയാണ് പ്രധാനമന്ത്രിയ്‌ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.
മൂവായിരത്തോളം കുട്ടികളുടെ കലാപരിപാടികളും ഇതോടൊപ്പം നടന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കഴിയുന്നതുവരെ ചെങ്കോട്ടയ്‌ക്ക് മുകളിലൂടെ വിമാനം പറക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഏഴ് മണിക്കൂര്‍ അടച്ചിട്ടിരിക്കുകയാണ്.
ചെങ്കോട്ടയ്‌ക്കു ചുറ്റം സുരക്ഷാ ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയത് ചെങ്കോട്ടയിലും പരിസരത്തുമായി അമ്പതോളം ക്ലോസ്‌ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുകളിലെല്ലാം എന്‍എസ്‌ജി ഭടന്മാര്‍നിലയുറപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications