കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ കസബിനെ ജേര്‍ണലിസ്റ്റാക്കി !!

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: മുഹമ്മദ്‌ അജ്‌മല്‍ കസബ്‌ എന്ന പേര്‌ അറിയാത്ത ആളുകള്‍ ഇന്ന്‌ ചുരുക്കമാണ്‌. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനിടെ പിടിയിലായി ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന പാക്‌ തീവ്രവാദിയാണ്‌ കസബ്‌.

എന്നാല്‍ ഗൂഗിളിന്‌ കസബ്‌ ഒരു ജേണലിസ്റ്റാണ്‌. ഗൂഗിളിന്റെ വാര്‍ത്താ വിഭാഗത്തിലാണ്‌ ബിബിസിയുടെ കറസ്‌പോണ്ടന്റായി മുഹമ്മദ്‌ അജ്‌മല്‍ കസബിന്റെ പേര്‌ ചേര്‍ത്തിരിക്കുന്നത്‌. ബിബിസിയുടെ മുംബൈ റിപ്പോര്‍ട്ടര്‍ എന്ന പദവിയാണ്‌ ഗൂഗിള്‍ കസബിന്‌ സമ്മാനിച്ചിരിക്കുന്നത്‌.

വെള്ളിയാഴ്‌ചയാണ്‌ ഈ അബദ്ധം ശ്രദ്ധയില്‍പ്പെടുന്നത്‌. ഓരോ നിമിഷത്തിലും ലോകം മുഴുവനുമുള്ള കോടിക്കണക്കിന്‌ ആളുകള്‍ പുതിയ വാര്‍ത്തകള്‍ക്കും പടങ്ങള്‍ക്കുമായി തിരയുന്ന ഗൂഗിളിലാണ്‌ ഇത്തരമൊരു തെറ്റുവന്നിരിക്കുന്നതെന്നത്‌ മാധ്യമരംഗത്തുണ്ടാകുന്ന വന്‍ അബദ്ധങ്ങള്‍ക്ക്‌ ഏറ്റവും പുതിയ ഉദാഹരണമാണ്‌.

ജൂലൈ 20, ജൂലൈ 17, ഓഗസ്‌റ്റ്‌ 12 എന്നീ തിയ്യതികളില്‍ വന്ന വാര്‍ത്തകളുടെ ലേഖകകന്റെ പേരിന്റെ സ്ഥാനത്താണ്‌ കസബിന്റെ പേരുള്ളത്‌. കസബിന്റെ പേരില്‍ ചേര്‍ത്തിരിക്കുന്ന ലിങ്കുകളില്‍ പോയാല്‍ മറ്റ്‌ മൂന്നു വാര്‍ത്തകളും കാണാന്‍ കഴിയുമായിരുന്നു. തീവ്രവാദി കസബിന്റെ വിചാരണാവാര്‍ത്തകള്‍ തന്നെയാണിത്‌.

സ്വന്തം വിചാരണ വാര്‍ത്ത ഒരുതീവ്രവാദി സ്വയം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അതും ബിബിസി പോലുള്ള ഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്കുവേണ്ടി. അതാണ്‌ ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.

കസബ്‌ എന്ന്‌ ഇംഗ്ലീഷില്‍ എഴുന്നതിന്‌ സാധാരണ 'K' എന്ന ഇഗ്ലീഷ്‌ അക്ഷരമാണ്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍ ഗൂഗിളില്‍ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ടര്‍ കസബിന്റെ പേരിന്‌ ആദ്യം ഉപയോഗിച്ചിരിക്കുന്നത്‌ 'Q' ആണ്‌.

തങ്ങള്‍ സാധാരണ നിലയില്‍ വളരെ ശ്രദ്ധിച്ചാണ്‌ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളതെന്നാണ്‌ ഗൂഗിള്‍ ന്യൂസ്‌ അധികൃതര്‍ പറയുന്നത്‌.

വാര്‍ത്തയില്‍ കസബിന്റെ ഫോട്ടോയ്‌ക്ക്‌ നല്‍കിയിരിക്കുന്ന കാപ്‌ഷനും റിപ്പോര്‍ട്ടറുടെ പേരും തമ്മില്‍ തെറ്റിപ്പോയതാകാനാണ്‌ സാധ്യതയെന്നാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X